National

വേള്‍ഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമ സമ്മേളനം

Sathyadeepam

വേള്‍ഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമയുടെ മൂന്നാമത് ഏഷ്യന്‍ കോണ്‍ഫ്രന്‍സും പത്താമത് (ഇന്ത്യന്‍) ദേശീയ കൗണ്‍സിലും അടുത്ത വര്‍ഷം ഫെബ്രുവരി 3-5 തീയതികളില്‍ കല്‍ക്കട്ടയിലും തുടര്‍ന്ന് 6, 7 തീയതികളില്‍ ഗോവയിലും നടക്കും. ഫാത്തിമയില്‍ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട് മൂന്നു കുട്ടികള്‍ക്കു നല്‍കിയ സന്ദേശം അനുധാവനം ചെയ്യുന്ന ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനു കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയാണിത്. ഈ അന്തര്‍ദേശീയ കൂട്ടയാമയ്ക്ക് 2010-ല്‍ വത്തിക്കാന്‍ പൊന്തിഫിക്കല്‍ അംഗീകാരം നല്‍കിയിരുന്നു.

കല്‍ക്കട്ട ആര്‍ച്ചുബിഷപ് ഡോ. തോമസ് ഡാബ്രെ, വേള്‍ഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമ അന്തര്‍ ദേശീയ പ്രസിഡന്‍റ് പ്രൊഫ. അമരിക്കോ പാബ്ലോ ലോപ്പസ്, ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, ഗോവ ആര്‍ച്ചുബിഷപ് ഡോ. ഫിലിപ്പ് നേരി, മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ, വേള്‍ഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമയുടെ ഭാരതത്തിലെ ദേശീയ പ്രസിഡന്‍റ് ഫാ. സണ്ണി മത്തായി തുടങ്ങിയവരും ഫിലിപ്പൈന്‍സ്, ശ്രീലങ്ക, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും പ്രസംഗിക്കും. ഭാരത്തിലെ 174 രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കും.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്