ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബി ജെ പി സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി കൊണ്ടുവന്ന നിയമപ്രകാരം എടുക്കുന്ന കേസുകള്‍ കോടതികളില്‍ തുടര്‍ച്ച യായി പരാജയപ്പെടുന്നു. കഴിഞ്ഞ ഏഴ് വര്‍ഷ ത്തിനിടെ ഈ നിയമപ്രകാരം പൂര്‍ണ്ണമായ വിചാരണ നടന്ന അഞ്ച് കേസുകളിലും പ്രതികളെ കോടതി വെറുതെവിട്ടു.
മതിയായ തെളിവുകളുടെ അഭാവം, പരാതിക്കാരുടെ കൂറുമാറ്റം, പ്രലോഭനങ്ങളോ നിര്‍ബന്ധമോ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടത് എന്നിവയാണ് കോടതികള്‍ ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങള്‍.
ദി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷ ണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 2018-ല്‍ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഇതുവരെ 62 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെ ന്നു വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
ഇതില്‍ 51 കേസുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച പ്പോള്‍, കേവലം അഞ്ചെണ്ണം മാത്രമാണ് ഇതുവരെ വിചാരണ പൂര്‍ത്തിയാക്കിയത്. ഈ അഞ്ചിലും പ്രതികള്‍ കുറ്റവിമുക്തരായി. ഏഴ് കേസുകള്‍ വിചാരണയുടെ മധ്യത്തില്‍ വച്ച് തന്നെ തള്ളിപ്പോയി.
പല കേസുകളിലും മൂന്നാം കക്ഷികളാണ് പരാതി നല്‍കിയിരിക്കുന്നതെന്നു കോടതി വിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ ആരോപിക്കുന്ന പ്രലോഭനങ്ങളോ പണമോ നല്‍കിയതിന് തെളിവ് ഹാജരാക്കാന്‍ പൊലീസിന് സാധിക്കുന്നില്ല.
മതം മാറിയെന്ന് ആരോപിക്കപ്പെട്ട പല ദമ്പതികളും തങ്ങള്‍ പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നും നിര്‍ബന്ധപൂര്‍വമായ മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും കോടതിയില്‍ മൊഴി നല്‍കി. എഫ് ഐ ആറില്‍ ഉന്നയിച്ച കാര്യങ്ങള്‍ വിചാരണ വേളയില്‍ പരാതിക്കാര്‍ തന്നെ നിഷേധിക്കുന്ന സാഹചര്യമുണ്ടായി.
വിവാഹത്തിനുശേഷം ഭാര്യ മതം മാറിയി ല്ലെന്ന് സത്യവാങ്മൂലം നല്‍കിയിട്ടും അമാന്‍ അമാന്‍ സിദ്ദിഖി എന്ന യുവാവിന് ആറുമാസം ജയിലില്‍ കഴിയേണ്ടി വന്നു.
തങ്ങളുടെ മകള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് മാതാപിതാക്കള്‍ അറിയിച്ചിട്ടും പൊലീസ് കേസുമായി മുന്നോട്ടു പോവുകയായിരുന്നു. ഒടുവില്‍ സുപ്രീം കോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ക്രിസ്ത്യന്‍ മതത്തിലേക്ക് നിര്‍ബന്ധപൂര്‍വം പരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘടന നല്‍കിയ പരാതിയില്‍ പാസ്റ്റര്‍ നരേന്ദ്ര സിംഗ് ബിഷ്ടിനെ അറസ്റ്റ് ചെയ്തതാണു മറ്റൊരു കേസ്. എന്നാല്‍ എങ്ങനെയാണ് പ്രലോഭനം നടത്തിയതെന്ന് തെളിയിക്കാന്‍ പൊലീസിന് സാധിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ കോടതി വെറുതെവിട്ടു.
2022-ലെ ഭേദഗതിക്കുശേഷം നിയമം കൂടുതല്‍ കര്‍ശനമാക്കിയിട്ടും ശിക്ഷാ നിരക്ക് പൂജ്യമായി തുടരുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ഭേദഗതി പ്രകാരം തടവുശിക്ഷ പത്ത് വര്‍ഷം വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ വിചാരണ നേരിടുന്ന ഭൂരിഭാഗം കേസുകളിലും പ്രതികള്‍ ജാമ്യത്തിലാണ്.
അന്വേഷണത്തിലെ വീഴ്ചകളും നടപടിക്രമ ങ്ങളിലെ പിഴവുകളും കോടതി ഉത്തരവുകളില്‍ കാണാം. മതപരിവര്‍ത്തനം സംബന്ധിച്ച പരാതികള്‍ വ്യാജവും വര്‍ഗീയശക്തികളുടെ പ്രേരണയാലുള്ളതുമാണെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഈ വിവരങ്ങള്‍.