എഫ് സി ആര്‍ എ ഭേദഗതിയെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മധ്യേ, ക്രൈസ്തവര്‍ക്കായി ഒരു ദേശീയ ക്ഷേമബോര്‍ഡ് രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ നിരീക്ഷകര്‍ ആശങ്കകളോടെയാണു കാണുന്നത്. വിവാഹം, മൃതസംസ്‌കാരം തുടങ്ങിയവയ്ക്കുള്ള അവകാശങ്ങള്‍, അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഈ ബോര്‍ഡ് സംരക്ഷിക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്ത്യന്‍ ക്ഷേമബോര്‍ഡ് രൂപീകരിക്കുമോ എന്ന കാര്യം കേന്ദ്ര ഗവണ്‍മെന്റ് സ്ഥിരീകരിച്ചിട്ടില്ല.
ക്രൈസ്തവസഭകള്‍ നടത്തുന്ന വിവിധ സ്ഥാപന ങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയെന്ന ദുരുദ്ദേശ്യം ക്ഷേമബോര്‍ഡ് എന്ന ആശയത്തിനു പിന്നിലുണ്ടാകാമെന്നു ക്രൈസ്തവ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കരുതുന്നുണ്ട്. ഇത്തരമൊരു ക്ഷേമ ബോര്‍ഡ് ക്രൈസ്തവരെ ഒരു തരത്തിലും സഹായിക്കില്ലെന്നും ന്യൂനപക്ഷങ്ങളെ പേടിപ്പിച്ചും പ്രീണിപ്പിച്ചും സ്വന്തം വരുതിയില്‍ നിറുത്തുന്നതിനു ഭരണകൂടത്തിന്റെ കൈയില്‍ അതൊരു ആയുധ മായി മാറാനാണു സാധ്യതയെന്നും മനുഷ്യാവ കാശപ്രവര്‍ത്തകനായ ഫാ. സെദ്രിക് പ്രകാശ് എസ് ജെ പറഞ്ഞു.
ക്രൈസ്തവരുടെ ക്ഷേമം ഭരണകൂടം ആത്മാര്‍ഥമായി ലക്ഷ്യം വയ്ക്കുന്നുണ്ടെ ങ്കില്‍, ദേശീയ ന്യൂനപക്ഷ കമ്മീഷനെ ശക്തിപ്പെടു ത്തുകയും അതില്‍ ക്രൈസ്തവപ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുകയാണു വേണ്ടതെന്നു ഫാ. സെദ്രിക് പ്രകാശ് പറഞ്ഞു.
ക്ഷേമബോര്‍ഡിനെ സംബന്ധിച്ച വാര്‍ത്തകളോടു കേന്ദ്ര ഗവണ്‍മെന്റ് പുലര്‍ത്തുന്ന തന്ത്രപരമായ മൗനം, ക്രൈസ്തവരുടെ ഇതിനോടുള്ള പ്രതികരണം അറിയാനുള്ള ശ്രമത്തിന്റെ ഭാഗമാകാമെന്നു നിരീക്ഷകര്‍ കരുതുന്നു. തീയില്ലാതെ പുകയു ണ്ടാവില്ല. ഈ വാര്‍ത്തയുടെ പിന്നില്‍ കൃത്യമായ ഒരു പദ്ധതിയുണ്ടാകാന്‍ സാധ്യതയുണ്ട് - അവര്‍ ചൂണ്ടിക്കാട്ടുന്നു.