National

സമൂഹത്തെ മാനവീകമാക്കാന്‍ ക്രൈസ്തവ വിദ്യാഭ്യാസത്തിന് കഴിയണം

Sathyadeepam

സമൂഹത്തെ കൂടുതല്‍ മാനവീകതയില്‍ വളര്‍ത്താനും ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാനും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കഴിയണമെന്ന് ബംഗാളിലെ ബാഗ്ഡോഗ്ര രൂപതാ മെത്രാന്‍ ഡോ. വിന്‍സെന്‍റ് എയ്ന്‍റ് അനുസ്മരിപ്പിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യത്യസ്തതയില്‍ ശ്രദ്ധേയമാകണം. അതിനുള്ള സാഹചര്യം ഒരിക്കല്‍ കൂടി വന്നണഞ്ഞിരിക്കുകയാണെന്നും ബിഷപ് പറഞ്ഞു. കൊല്‍ക്കൊത്തയില്‍ ഭാരതത്തിലെ ആംഗ്ലോ ഇന്ത്യന്‍ സ്കൂളുകളുടെ മേധാവികളുടെ നാലു ദിവസത്തെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ക്രിസ്ത്യന്‍ സ്കൂളുകള്‍ക്ക് ഇന്നും താത്പര്യക്കാരുണ്ട്. നമുക്ക് അതിലൂടെ വ്യത്യസ്തകള്‍ സൃഷ്ടിക്കാനാകും. അസത്യവും അപവാദങ്ങളും പ്രചരിക്കുന്ന സാഹചര്യത്തില്‍ വിഭജനത്തിനും വിഭാഗീയതയ്ക്കുമെതിരെ നിലയുറപ്പിക്കേണ്ട സമയമാണിത്. മാനവീകതയ്ക്കും സാഹോദര്യത്തിനും സത്യത്തിനും വേണ്ടി നിലകൊള്ളാന്‍ നമ്മുടെ വിദ്യഭ്യാസ രീതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കഴിയേണ്ടതുണ്ട് — ബിഷപ് വിന്‍സെന്‍റ് പറഞ്ഞു.

സീറോ മലബാര്‍ പ്രേഷിത വാരാചരണം
സീറോ മലബാര്‍ സഭയുടെ പ്രേഷിത കാര്യാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രേഷിത വാരാചരണത്തിന്‍റെ ഉദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ക്രിസ്തുവെന്ന സന്ദേശത്തെ അറിയുക,അറിയിക്കുക, സാക്ഷികളായിത്തീരുക എന്നിവ ഓരോ ക്രിസ്ത്യാനിയുടെയും അടിസ്ഥാന കടമയാണെന്നുള്ള സത്യം അടുത്തറിയാന്‍ പ്രേഷിതവരാചരണം കാരണമായിത്തീരണമെന്ന് അദ്ദേഹം പറഞ്ഞു. സിറോ മലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശ്വാസികള്‍ കൂടുതല്‍ അറിയുന്നതിനും സഹകാരികളാകുന്നതിനുമുള്ള അവസരങ്ങള്‍ തുറക്കുന്നതിനായി ആചരിക്കുന്ന സീറോ മലബാര്‍ സഭ പ്രേഷിത വാരം എല്ലാ വര്‍ഷവും ജനുവരി ആറു മുതല്‍ 12 വരെയാണ് നടത്തുന്നത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ എസ്വൈഎംഎം ഡയറക്ടറും ഷംഷാബാദ് രൂപത മെത്രാനുമായ മാര്‍ റാഫേല്‍ തട്ടിലിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എസ്വൈഎംഎം ഡയറക്ടര്‍ ഫാ. സിജു അഴകത്ത് പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം