ഇന്‍ഡോര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

ഇന്‍ഡോര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
Published on

മധ്യപ്രദേശിലെ പ്രസിദ്ധമായ ഇന്‍ഡോര്‍ ക്രിസ്ത്യന്‍ കോളേജിനു നഗരമധ്യത്തിലുള്ള നാലേക്കര്‍ സ്ഥലം ഏറ്റെടുക്കാ നുള്ള സര്‍ക്കാര്‍ നീക്കം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബഞ്ച് തടഞ്ഞു.

ജില്ലാ കളക്ടര്‍ ചട്ടങ്ങളും തദ്സ്ഥിതി നിലനിറുത്തണമെന്ന മുന്‍ ഉത്തരവും ലംഘിച്ചുവെന്നു ഹൈക്കോടതി വിമര്‍ശിച്ചു. നാനൂറു കോടി രൂപ വിപണി വിലയുള്ള ഭൂമിയാണ് മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

139 വര്‍ഷം മുമ്പ് കാനഡയില്‍ നിന്നുള്ള പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ സ്ഥാപിച്ചതാണ് ഈ കോളേജ്. മൂവായിരത്തോളം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്.

ഇന്‍ഡോര്‍ ഭരിച്ചിരുന്ന ഹോല്‍കര്‍ സാമ്രാജ്യം വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങള്‍ക്കായി മിഷണറിമാര്‍ക്കു ദാനം ചെയ്ത താണു ഭൂമി. ഇത് വേറെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് സര്‍ക്കാരിന്റെ പിടിച്ചെടുക്കല്‍ നീക്കം. ഇത് തികച്ചും തെറ്റായ ആരോപണമാണെന്നു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അമിത് ഡേവിഡ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org