National

സമര്‍പ്പിത പ്രേഷിത പ്രൊ ലൈഫ് കുടുംബങ്ങള്‍ക്ക് രൂപം നല്‍കും

Sathyadeepam

ദൈവമഹത്ത്വത്തിനും മനുഷ്യ നന്മകള്‍ക്കുമായി ശുശ്രുഷകള്‍ ചെയ്യുവാന്‍ കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സമര്‍പ്പിത പ്രേഷിത കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു. സഭയിലും സമൂഹത്തിലും ജീവന്‍റെ സംസ്കാരം സജീവമാക്കുവാന്‍ കത്തോലിക്ക രൂപതകളില്‍ മാതൃകാ കുടുംബജീവിത സാക്ഷ്യത്തിലൂടെ പ്രവര്‍ത്തിക്കണമെന്ന് പാലാരിവട്ടം പി ഒ സി യില്‍ ചേര്‍ന്ന നേതൃസമ്മേളനം ആഹ്വാനം ചെയ്തു. ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ് അധ്യക്ഷനായിരുന്നു.

സംസ്ഥാന തലത്തില്‍ പ്രവര്‍ത്തക കുടുംബസമ്മേളനം 'ജീവോത്സവ് 2020' ഫെബ്രുവരി മാസം കൊച്ചിയില്‍ നടക്കും. പ്രൊ ലൈഫ് ദിനാഘോഷം മാര്‍ച്ചില്‍ തിരുവനന്തപുരം മേഖലയില്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലബാര്‍ മേഖലകളില്‍ വ്യസ്ത്യസ്തമായ സമ്മേളനങ്ങള്‍ നടത്തും. സംസ്ഥാന ഭാരവാഹികളായ ജോര്‍ജ് എഫ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ഉമ്മച്ചന്‍ ചക്കുപുരയ്ക്കല്‍, നാന്‍സി പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പാരന്റിംഗ് സെമിനാര്‍ നടത്തി

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6