National

പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ഇടപെടണം -പ്രൊ ലൈഫ് സമിതി

Sathyadeepam

കൊറോണ വൈറസ്മൂലമല്ലാതെ വിദേശ രാജ്യങ്ങളില്‍വെച്ച് മരിച്ചവരുടെ മൃതശരീരം സ്വന്തം നാട്ടില്‍ എത്തിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പെട്ടു. അര്‍ഹിക്കുന്ന ആദരവ് മൃതശരീരത്തിന് ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍, ജീവിതപങ്കാളികള്‍, മക്കള്‍ എന്നിങ്ങനെ വേര്‍പെട്ടുപോയവരെ കാണുവാനോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനോ കഴിയാത്തത് ഏറെ വേദനാജനകമാണ്. ജോലിയും വരുമാനവുമില്ലാ തെ വിഷമിക്കുന്ന പ്രവാസികളെ നിയന്ത്രണം, പരിശോധന എന്നിവ യ്ക്ക് ശേഷം നമ്മുടെ നാട്ടില്‍ എത്തിച്ചു, നിശ്ചിതദിവസം ക്വാറന്‍റയി നില്‍ താമസിപ്പിച്ച ശേഷം ഭവനങ്ങളില്‍ എത്തിക്കുവാനും ശ്രമിക്കണം. വിദേശത്തു വിഷമിക്കുന്നവരുടെ വിവരശേഖരണം ഉടനെ ആരംഭി ക്കണം. രോഗികള്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പരിഗണന നല്‍കണമെന്നും സമിതി പ്രസിഡന്‍റ് സാബു ജോസ് ആവശ്യപ്പെട്ടു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്