National

ആരോഗ്യ മേഖലയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ്

Sathyadeepam

കൊച്ചി: രാജ്യത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം എല്ലാ അത്യാവശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചും കൈ അടിച്ചും അഭിനന്ദിച്ചും പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ രംഗത്ത്. ആതുര ശുശ്രൂഷ, നിയമപരിപാലനം, ഫയര്‍ പോലീസ്, പോസ്റ്റല്‍ സര്‍വീസ്, മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം സ്വന്തം ജീവന്‍പോലും അവഗണിച്ചാണ് ഇപ്പോള്‍ അവരവരുടെ ജോലികള്‍ നിര്‍വഹിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ഐക്യദാര്‍ഡ്യം കാണിച്ച എല്ലാവരെയും പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.

തുടര്‍ന്നും കേന്ദ്ര കേരള സര്‍ക്കാരുകളുടെ ബോധവല്‍ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ സജീവമായി സഹകരിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പ്രൊ-ലൈഫ് ദിനമായ 25-ന് പ്രാര്‍ത്ഥനാ പരിത്യാഗ പ്രവര്‍ത്തനങ്ങളും കെസിബിസി ആഹ്വാനം ചെയ്തിരിക്കുന്ന 27-ന് ഉപവാസപ്രാര്‍ത്ഥനയും നടത്തി.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍