

Mode of Examination: Online
Date of Quiz Phase 04: 11, Sunday - January - 2026
Examination Time: 9:00 PM to 9:30 PM
Total Number of Questions: 30
Question Format: Multiple Choice (4 options per question)
------------------------------------------------------------------------------------------
* Sub-Juniors - Click Here
* Juniors - Click Here
* Seniors - Click Here
------------------------------------------------------------------------------------------
കുടുംബങ്ങളിൽ വായനാശീലത്തെ ഉണർത്തുക എന്ന ഉദ്ദേശത്തോടെ, ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി സത്യദീപം ടോപ് റീഡർ 2025 ക്വിസ്. സത്യദീപം വാരിക വായനയുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിലൊരിക്കൽ വീതം നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ വിജയിക്കുന്നവരെയാണ് സമ്മാനങ്ങൾ കാത്തിരിക്കുന്നത്. ഏപ്രിൽ 13 ന് ഒന്നാംഘട്ട മത്സരവും ജൂലൈ 13 ന് രണ്ടാംഘട്ട മത്സരവും ഒക്ടോബർ 12 ന് മൂന്നാംഘട്ട മത്സരവും നടത്തപ്പെട്ടു. ഇനി ബാക്കിൽ നിൽക്കുന്നത് അവസാനഘട്ടമായ നാലാംഘട്ട മത്സരം മാത്രം. നാലാംഘട്ട മത്സരം 2026 ജനുവരി 11 ന് രാത്രി 9 മണി മുതൽ 9:30 വരെ ആയിരിക്കും നടത്തപ്പെടുക. സത്യദീപം ടോപ് റീഡർ 2025 ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രത്യേകം രജിസ്ട്രേഷനോ രജിസ്ട്രേഷൻ ഫീസോ ആവശ്യമില്ല.
മത്സര ദിവസം വൈകുന്നേരം സത്യദീപത്തിൻ്റെ വെബ്സൈറ്റിലും Whatsapp ഗ്രൂപ്പുകളിലും ഓൺലൈൻ ക്വിസിൽ പങ്കെടുക്കുന്നതിനുള്ള ലിങ്കുകൾ ലഭ്യമാകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പ്രായത്തിന് അനുസരിച്ച് മത്സരവിഭാഗങ്ങൾ തിരിച്ചറിഞ്ഞ് ആ പ്രത്യേക വിഭാഗത്തിനായി നൽകപ്പെട്ടിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ പേര്, വീട്ടുപേര്, ജനനതിയതി, സ്ഥലം, ഇടവക, രൂപത, മൊബൈൽ നമ്പര്‍ എന്നീ വ്യക്തിഗത വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുകയും ആദ്യഘട്ടം ടോപ്പ് റീഡർ ക്വിസ്സിൽ നല്കിയ അതേ വ്യക്തിഗത വിവരങ്ങൾ പിന്നിടുവരുന്ന എല്ലാ ടോപ്പ് റീഡർ ക്വിസ്സുകളിലും അതുപോലെ തന്നെ പൂരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
മത്സര വിഭാഗങ്ങൾ:
1. സബ് ജൂനിയർ വിഭാഗം: 12 വയസ്സ് വരെയുള്ള കുട്ടികൾ (2012 ജനുവരി 1 നു ശേഷം ജനിച്ചവർ)
2. ജൂനിയർ വിഭാഗം: 17 വയസ്സ് വരെയുള്ള കുട്ടികൾ (2007 ജനുവരി 1 നും 2011 ഡിസംബർ 31 നും ഇടക്കു ജനിച്ചവർ)
3. സീനിയർ വിഭാഗം: 17 വയസ്സിനു മുകളിലുള്ള എല്ലാവരും (2006 ഡിസംബർ 31 ന് മുൻപ് ജനിച്ചവർ)
(NB: സീനിയർ വിഭാഗത്തിൽ വിശ്വാസപരിശീലകർക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകപ്പെടുന്നതിനാൽ വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ നിശ്ചിത കോളത്തിൽ വിശ്വാസ പരിശീലകൻ / പരിശീലക ആണെന്ന കാര്യവും തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുമല്ലോ.)
മത്സരത്തിൻ്റെ പഠനഭാഗം:
* സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ മത്സരിക്കുന്നവർക്ക് സത്യദീപത്തിൻ്റെ സെൻ്റർ പേജിൽ നിന്നും (8, 9 പേജുകൾ), അന്തർദേശീയ സഭാവാർത്തകളിൽ നിന്നും (12-ാം പേജ്) മാത്രമായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.
* സീനിയർ വിഭാഗത്തിൽ മത്സരിക്കുന്നവർ സത്യദീപം മുഴുവനായും വായിച്ചൊരുങ്ങണം.
* സത്യദീപത്തിൻ്റെ 2025 വർഷത്തെ ഒക്ടോബർ, നവംബർ, ഡിസംബർ ലക്കങ്ങളെ ആസ്പദമാക്കിയായിരിക്കും ജനുവരി 11 ലെ നാലാംഘട്ട മത്സരം.
വിജയികളെ കാത്തിരിക്കുന്ന സമ്മാനങ്ങൾ:
* നാലാംഘട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന വ്യക്തിക്ക്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ 5000/- രൂപ വീതവും സീനിയർ വിഭാഗത്തിൽ 10000/- രൂപയുമാണ് സമ്മാനതുക.
* തുല്യ മാർക്കുകൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. ഇങ്ങനെ തുടർച്ചയായി മൂന്നു മാസങ്ങൾ ചേർന്നുള്ള നാല് ഘട്ട മത്സരങ്ങളിലൂടെയാണ് 2025 സത്യദീപം ടോപ് റീഡർ ക്വിസ് പൂർണമാവുക.
* നാലു ഫേസുകളിലുള്ള മത്സരങ്ങളിലും കൂടി ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നയാൾക്ക് 25,000 രൂപ സമ്മാനം ലഭിക്കും.
* നാലു ഫേസുകളിലും കൂടി മുന്നിലെത്തുന്ന വിശ്വാസ പരിശീലകൻ / പരിശീലകയ്ക്ക് 10000 രൂപ സമ്മാനം.
------------------------------------------------------------------------------------------
* Sub-Juniors - Click Here
* Juniors - Click Here
* Seniors - Click Here
------------------------------------------------------------------------------------------
Please follow us on
Website: https://www.sathyadeepam.org
WhatsApp Group Joining Link: https://chat.whatsapp.com/CGZaiTBWedd7AWFRGLPBkN
WhatsApp Number: +91 90723 47384
Youtube: https://youtube.com/@sathyadeepamonline?si=U2jVaFz2fiQe5d-o
Instagram: https://www.instagram.com/sathyadeepam1online?igsh=ZjZyaHI1cHozMHhp