കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രവാസി ഹെല്‍പ്പ് ഡെസ്ക് രൂപീകരിച്ചു. ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വക്കേറ്റ് ബിജു പറയന്നിലത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് തീരുമാനം.
കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് സത്വര നടപടികള്‍ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു പ്രവാസികള്‍ക്ക് ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ പ്രവാസികള്‍ക്കായുള്ള പ്രവര്‍ത്തന രൂപരേഖ സഭാ സിനഡില്‍ അവതരിപ്പിക്കാനായി ബിഷപ്പ് ഡെലിഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിന് കൈമാറി.
പ്രവാസി ഹെല്‍പ്പ് ഡെസ്ക് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്‍റെണി, സിബി വാണിയപുരയ്ക്കല്‍, ജോബി നീണ്ടുക്കുന്നേല്‍ എന്നിവരെ ചുമതലപ്പെടുത്തി.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 8590 020 348 വഴി പ്രവാസികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താം. akccmail2012@gmail.com ഇമെയില്‍ വഴിയും രജിസ് ട്രേഷന്‍ നടത്താം. കേരളത്തിലെ 13 സീറോ മലബാര്‍ രൂപതയില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രവാസി ഹെല്‍പ് ഡെസ്കില്‍ അംഗങ്ങളാണ്.