National

ചര്‍ച്ച് ആക്ട് നടപ്പാക്കില്ല — മുഖ്യമന്ത്രി

Sathyadeepam

ക്രിസ്ത്യന്‍ സഭകളുടെ പള്ളി സ്വത്തു സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനു നിയമപരിഷ്ക്കാര കമ്മീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനു ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കത്തോലിക്കാ സഭാധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ച് ആക്ട് കൊണ്ടുവരിക എന്ന ആശയം സര്‍ക്കാരിനില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇത്തരമൊരു നിര്‍ദ്ദേശം അന്നത്തെ നിയമപരിഷ്ക്കാര കമ്മീഷന്‍ മുന്നോട്ടു വച്ചപ്പോള്‍ അതു തള്ളിക്കളയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)