National

മോണ്‍. പോള്‍ ആന്‍റണി മുല്ലശേരി കൊല്ലം രൂപതാ മെത്രാന്‍

Sathyadeepam

മോണ്‍. പോള്‍ ആന്‍റണി മുല്ലശേരിയെ കൊല്ലം രൂപതാ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവിലെ മെത്രാന്‍ റൈറ്റ് റവ. ഡോ. സ്റ്റാന്‍ലി റോമന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. കൊല്ലം കത്തീഡ്രല്‍ ദേവാലയത്തിലും വ ത്തിനിലും ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നു. മെത്രാഭിഷേകം പിന്നീട് നടക്കും. അതുവരെ ബിഷപ് സ്റ്റാന്‍ലി റോമന്‍ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിക്കും.

1960 ജനുവരി 15 ന് കൊല്ലം രൂപതയിലെ കാഞ്ഞിരകോട് ഇടവകയില്‍ പരേതരായ ആന്‍റണി ഗബ്രിയേലിന്‍റെയും മര്‍ഗരീറ്റയുടെയും മകനായി ജനിച്ച നിയുക്ത മെത്രാന്‍ 1984 ലാണ് വൈദിക പട്ടമേറ്റത്. പുനലൂര്‍, കുമ്പളം, ഇടവകകളില്‍ സഹവികാരിയായും മരുതൂര്‍കുളങ്ങര, വടക്കുംതല, പടപ്പക്കര, തങ്കശ്ശേരി, ഇടവകകളില്‍ വികാരിയായും സേവനം ചെയ്തു. റോമില്‍ കാനന്‍ നിയമത്തില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. സെന്‍റ് റാഫേല്‍ സെമിനാരിയില്‍ ഫ്രിഫെക്ടായും റെക്ടറായും ആത്മീയഗുരുവായും പ്രവര്‍ത്തിച്ചു. രൂപതാ മതബോധന ഡയറക്ടര്‍, ചാന്‍സലര്‍, എപ്പിസ്കോപ്പല്‍ വികാരി, രൂപതാ ജഡ്ജി, ജുഡീഷ്യല്‍ വികാരി എന്നീ നിലകളിലും സേവനം ചെയ്തു. രൂപതാ വികാരി ജനറലായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ഇപ്പോള്‍ മെത്രാനായി നിയമിക്കപ്പെടുന്നത്.

വിശുദ്ധ വിക്ടര്‍ (മാര്‍സെയില്‍സ്) (290) : മെയ് 21

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു