National

ദേശീയതലം മുതല്‍ കുടുംബ യൂണിറ്റുകള്‍ വരെ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്ക് രൂപീകരിക്കും –ലെയ്റ്റി കൗണ്‍സില്‍

Sathyadeepam

സഭയില്‍ ദേശീയ തലം മുതല്‍ കുടുംബയൂണിറ്റുകള്‍ വരെ പരസ്പരം ബന്ധപ്പെടാന്‍ ഉപയുക്തമായ വിധത്തില്‍ നെറ്റ്വര്‍ക്കിനു രൂപം നല്‍കാന്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. വിവധ രൂപതകളും ഇടവകകളും ഇതിന്‍റെ കണ്ണികളായിരിക്കുമെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. ബാംഗ്ലൂരില്‍ നടന്ന അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്ലീനറി സമ്മേളനത്തില്‍ ലെയ്റ്റി കൗണ്‍സിലിന്‍റെ കര്‍മ്മപരിപാടികള്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ-റീജിയണ്‍ തലങ്ങളില്‍ അല്മായര്‍ക്കായി പഠന ശിബിരങ്ങള്‍ നടത്തും. ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രസ്ഥാനങ്ങളെ ദേശീയ തലത്തില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കും. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ അല്മായരെ ഉള്‍പ്പെടുത്തി ദേശീയ ടീമും രൂപീകരിക്കും.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം