National

തീവ്രവാദ പ്രവണതകള്‍ ഗൗരവമായി കാണണം: കെസിബിസി

Sathyadeepam

സമൂഹത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ പ്രവണതകളില്‍ ഭരണകൂടവും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് പിഒസിയില്‍ ചേര്‍ന്ന കെസിബിസി വര്‍ഷകാല സമ്മേളനം ആഹ്വാനം ചെയ്തു. ആരോഗ്യമുള്ള പൊതുസമൂഹവും മത-സാമുദായങ്ങളും ഒരിക്കലും തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയില്ല. സമുദായങ്ങള്‍ തമ്മിലുള്ള ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിക്കേണ്ടതായിട്ടുണ്ട്. മതസാഹോദര്യം, ഇതരമതസൗഹാര്‍ദ്ദം, സമാധാനപൂര്‍ണ മായ സഹവര്‍ത്തിത്വം എന്നിവ വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായിത്തീരണം. ഭരണകൂടവുമായി സഹകരിച്ചു മാത്രമേ തീവ്രവാദപ്രവര്‍ത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂ.

ക്രൈസ്തവ ആധ്യാത്മികതയ്ക്ക് അനുയോജ്യമായ രീതിയില്‍ യോഗ അനുഷ്ഠിക്കുന്നതില്‍ തെറ്റില്ലെന്നും യോഗചര്യയെയും ക്രൈസ്തവവിശ്വാസത്തെയും സംബന്ധിച്ച് കെസിബിസി അംഗീകരിച്ച പഠനരേഖ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും കെസിബിസി നേതൃത്വം വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച് ആഗോളസഭയോടു ചേര്‍ന്ന് കേരള കത്തോലിക്കാസഭയും 2019 ഒക്ടോബര്‍ മാസം മിഷനറിമാസമായി ആചരിക്കും.

സഭയിലെ വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന തര്‍ക്കവിഷയങ്ങളില്‍ മാധ്യസ്ഥ്യശ്രമങ്ങള്‍ നടത്തുന്നതിന് കെസിബിസി കേരള കാത്തലിക്ക് മീഡിയേഷന്‍ ആന്‍റ് കണ്‍സീലിയേഷന്‍ ഫോറം രൂപീകരിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് എബ്രഹാം മാത്യു, ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജഡ്ജ് (റിട്ട.) ഡാനിയേല്‍ പാപ്പച്ചന്‍, ജഡ്ജ് (റിട്ട.) കെ.സി. ജോര്‍ജ് എന്നിവരെ അംഗങ്ങളായി നിയമിച്ചു. കാത്തലിക്ക് മീഡിയേഷന്‍ ആന്‍റ് കണ്‍സീലിയേഷന്‍ ഫോറത്തിന്‍റെ പ്രവര്‍ത്തന മാര്‍ഗരേഖ കെസിബിസി അംഗീകരിച്ചു.

പ്രളയാനന്തര പുനരധിവാസ – പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ നേതൃത്വത്തില്‍ കാര്യക്ഷമമായും ഫലപ്രദമായും നടക്കുന്നതില്‍ കെസിബിസി സംതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്‍റെ സഹായങ്ങള്‍ അര്‍ഹിക്കുന്നവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തെ സ്പെഷല്‍ സ്കൂളുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ നേരിടുന്നതിനായി സ്പെഷല്‍ സ്കൂള്‍ പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും സ്ഥാപന പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് സ്പെഷല്‍ എഡ്യൂക്കേഷന്‍ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം