വിചാരണയ്ക്ക് വിധേയരാകുന്ന ദാസർ

കാലിക ഇന്ത്യയുടെ കാല്‍വരിയാത്ര - 06
വിചാരണയ്ക്ക് വിധേയരാകുന്ന ദാസർ
Published on

2025 ജൂലൈ 25 ന്, ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ, ബജ്റംഗ്.ദൾ പ്രവർത്തകർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചതിനെത്തുടർന്ന് രണ്ട് കത്തോലിക്ക കന്യാസ്ത്രീകളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെയും ആദിവാസി ക്രിസ്ത്യൻ യുവാവായ സുഖ്മാൻ മാണ്ഡവിയെയും കസ്റ്റഡിയിലെടുത്തു. കന്യാസ്ത്രീകൾ 18-21 വയസ്സ് പ്രായമുള്ള മൂന്ന് ആദിവാസി യുവതികളെ ഉത്തർപ്രദേശിലെ ആഗ്രയിലെ കത്തോലിക്ക ആശുപത്രിയിലേക്ക് ജോലിക്കെന്ന പേരിൽ മതപരിവർത്തന ത്തിനായി കൊണ്ടുപോകുകയാണെന്ന് സംഘം ആരോപിച്ചു. മാതാപിതാക്കളുടെ സമ്മതത്തോടെയും ശരിയായ രേഖകളോടെയും സ്വമേധയാ യാത്ര ചെയ്യുകയാണെന്നു സ്ത്രീകൾ സ്ഥിരീകരിച്ചിട്ടും, പൊതുജനങ്ങളുടെ പ്രതിഷേധ ങ്ങൾക്കിടയിൽ പൊലീസ് മൂവരെയും ബന്ധപ്പെട്ട നിയമ ങ്ങളുടെ കീഴിൽ അറസ്റ്റ് ചെയ്തു. യാതൊരു അന്വേഷണവു മില്ലാതെ സംഘടനാപ്രവർത്തകർ കുറ്റമാരോപിക്കുന്നു, സംസ്ഥാനവ്യാപകമായ പ്രതിഷേധപരിപാടികൾ നടത്തു മെന്നു ഭീഷണിപ്പെടുത്തുന്നു, സംഘർഷം സൃഷ്ടിക്കുന്നു. കന്യാസ്ത്രീകൾക്കും സഹയാത്രികനും പിന്നീട് സോപാധിക ജാമ്യം ലഭിച്ചു. അത്തരം സംഭവങ്ങളെക്കുറിച്ചു ഇവിടെ നിലനിൽക്കുന്ന ആശങ്കകളെ എടുത്തുകാണിക്കുകയാണ് ഇതെല്ലാം.

"ഞാൻ നിങ്ങൾക്ക് ഒരു മാതൃക നൽകിയിരിക്കുന്നു" (യോഹ. 13:15) എന്ന വാക്കുകളോടെ കാലുകൾ കഴുകിയ ദാസനായ ക്രിസ്തുവിനെ നമുക്കു മുമ്പിൽ വയ്ക്കുകയാണ് ഈ നോമ്പുകാലം. വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള ആദിവാസി പെൺകുട്ടികളെ ആശുപത്രി ജോലികളിലേക്ക് കൊണ്ടു പോകുന്ന കന്യാസ്ത്രീകളുടെ നിശബ്ദ സേവനം ഈ വാക്കു കളുടെ സാക്ഷാൽക്കാരമാണ്. ദുർബലരെ അന്തസ്സോടെ ജീവിക്കാൻ സഹായിക്കുന്ന ഒരു കാരുണ്യപ്രവൃത്തി. എന്നിരുന്നാലും സംശയം, ജനക്കൂട്ടത്തിന്റെ സമ്മർദ്ദം, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലുള്ള തടങ്കൽ എന്നിവയാണ് ഈ നന്മപ്രവൃത്തിക്കു പകരം ലഭിച്ചത്.

കത്തോലിക്കാ സമൂഹത്തിന്റെ മുന്നിലുള്ള ചോദ്യം സഹനം നിലവിലുണ്ടോ എന്നതല്ല, മറിച്ച് നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്.

തിടുക്കത്തിൽ വിധി പ്രഖ്യാപിക്കുക എന്ന തിന്മയെ അഭിമുഖീകരിക്കാൻ സുവിശേഷം നമ്മെ പ്രേരിപ്പിക്കുന്നു. വസ്തുതകൾ എന്തെങ്കിലും പരിശോധിക്കുന്നതിനുമുമ്പ് ആ സംഘടനാപ്രവർത്തകർ കുറ്റം വിധിച്ചു. ഭയത്തെ കുറ്റാരോപണമാക്കി മാറ്റി. നോമ്പ് നമ്മുടെ മുമ്പിലുയർത്തുന്ന ചോദ്യമിതാണ്: മറ്റുള്ളവരുടെ ഉദ്ദേശ്യശുദ്ധികളുടെ മേൽ നാം മുൻകൂർ ചാപ്പയടിക്കുന്നുണ്ടോ, വിശേഷിച്ചും അവരുടെ അനുകമ്പ നമുക്കു പരിചിതമായ അതിരുകളെ അതിലംഘി ക്കുന്നതാകുമ്പോൾ? കരുണ പ്രവർത്തിക്കുന്നതിനെ ദ്രോഹമാണെന്ന് അനുമാനിച്ചുകൊണ്ട്, ദാനധർമ്മത്തെ നിശബ്ദമാക്കാൻ നാം നമ്മുടെ മുൻവിധികളെ അനുവദിച്ചിട്ടു ണ്ടോ? പാപികളെ സ്വാഗതം ചെയ്യുകയും സാബത്ത് നിയമങ്ങൾ ലംഘിക്കുകയും ചെയ്തതായി യേശുവിനെതിരെ തന്നെ ആരോപണമുയർന്നു. എന്നിട്ടും സ്വയം സംരക്ഷിക്കാൻ തുനിയാതെ അവിടുന്ന് സേവനം തുടർന്നു.

തടവിലാക്കപ്പെട്ട സഹോദരിമാർ വ്യാജസാക്ഷികളുടെ മുമ്പാകെ നിന്ന ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു: നിശബ്ദമായി, ദൈവത്തിന്റെ നീതിയിൽ വിശ്വസിച്ചുകൊണ്ട്. പൂർണ്ണ സമർപ്പണത്തിന്റെ അടയാളമായ അവരുടെ സന്യാസവസ്ത്രം ഒരു ആക്രമണലക്ഷ്യ മായി മാറി. ഇത് നമ്മുടെ ശിഷ്യത്വത്തെ വെല്ലുവിളിക്കുന്നു: സുരക്ഷിതമായിരി ക്കുകയും പ്രശംസിക്കപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ നാം സേവിക്കുക യുള്ളോ? അല്ലെങ്കിൽ തെറ്റിദ്ധരിക്ക പ്പെടുകയോ എതിർക്കപ്പെടുകയോ ചെയ്യുമ്പോൾ പോലും നാം ദരിദ്രർ ക്കൊപ്പം നടക്കുമോ? നോമ്പുകാലം നമ്മെ മനഃപരിവർത്തനത്തിലേക്ക് വിളിക്കുന്നു - സംശയത്തിൽ നിന്ന് വിശ്വാസത്തിലേക്ക്, കുറ്റപ്പെടുത്തലിൽ നിന്ന് ക്ഷമാപൂർവകമായ സംഭാഷണ ത്തിലേക്ക്, "അപര" ഭയത്തിൽ നിന്ന് എല്ലാ യാത്രികരിലും ക്രിസ്തുവിനെ കാണുന്നതിലേക്ക്.

കുരിശ് സ്നേഹത്തിന്റെ ദുർബലതയെ കാണിക്കുന്നു: ദൈവപുത്രൻ ജനക്കൂട്ടത്തിന്റെ സമ്മർദ്ദ ത്താൽ ഏൽപ്പിച്ചു കൊടുക്കപ്പെട്ടു, പക്ഷേ ക്ഷമിച്ചു. ഈ സംഭവത്തിൽ, പീഡാനുഭവം - നിരപരാധിയായ തടവിലാക്കപ്പെട്ട, ദാസൻ - നമുക്ക് കാണാൻ കഴിയും. നോമ്പുകാലം ക്രിസ്തുവിനെ അനുകരിക്കാൻ നമ്മെ ക്ഷണിക്കുന്നു.

കുരിശിന്റെ വഴി ആരാധനാക്രമ ത്തിൽ മാത്രം ഒതുങ്ങുന്ന ഒരു രൂപക മല്ല. ഗ്രാമങ്ങളിലും, കവാടങ്ങളിലും, തെരുവുകളിലും, ക്യാമറകൾക്ക് മുമ്പിലും ഇത് ചുരുൾ നിവർത്തുന്നു. കത്തോലിക്കാ സമൂഹത്തിന്റെ മുന്നിലുള്ള ചോദ്യം സഹനം നിലവിലു ണ്ടോ എന്നതല്ല, മറിച്ച് നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്.

ശക്തി പുനഃസ്ഥാപിക്കുന്നതിലൂടെ യല്ല, മറിച്ച് വിശ്വസ്തത നിലനിർത്തുന്ന തിലൂടെയാണ് പുനരുത്ഥാനം ആരംഭിക്കുന്നത്. കടമെടുത്ത ശവകുടീരം നമ്മെ ഓർമ്മിപ്പിക്കുന്നത് തിരസ്കാരം ഒരിക്കലും അവസാന വാക്കല്ല എന്നാണ്. വിശ്വാസം ധൈര്യത്തോടെയും വിനയത്തോടെയും ജീവിക്കുമ്പോൾ, നിരസിക്കപ്പെട്ട ഇടം പോലും ദൈവം പ്രവർത്തിക്കുന്ന സ്ഥലമായി മാറുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org