National

ചെന്നൈയിൽ ദേശീയ 'മാർച്ച് ഫോർ ലൈഫ്'

ഓഗസ്റ്റ് 8, 9 തീയതികളിൽ ചെന്നൈയിൽ

Sathyadeepam

ചെന്നൈ : ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവന്റെയും പവിത്രതയും അന്തസ്സും സംരക്ഷിക്കണമെന്ന സന്ദേശവുമായി ദേശീയ 'മാർച്ച് ഫോർ ലൈഫ്' ഓഗസ്റ്റ് 8, 9 തീയതികളിൽ ചെന്നൈയിൽ നടക്കും. കരുണയിലും നീതിയിലും അധിഷ്ഠിതമായ ജീവൻ അനുകൂല സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ദേശീയ 'മാർച്ച് ഫോർ ലൈഫ്' സമ്മേളനമാണിത്. മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ ചെന്നൈയിലെ സ്റ്റെല്ല മാരീസ് കോളേജിലാണ് പരിപാടികൾ നടക്കുന്നത്.

പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 8-ന് മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ നേതൃത്വത്തിൽ 'റൺ ഫോർ ലൈഫ് 2026 – 5K' മിനി മാരത്തൺ സംഘടിപ്പിക്കും. ചെന്നൈ നേപ്പിയർ ബ്രിഡ്ജിൽ നിന്ന് രാവിലെ 5.30-ന് ആരംഭിക്കുന്ന മാരത്തൺ 'ജീവനോട് അതെ എന്ന് പറയൂ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് നടക്കുക. മാരത്തണിന് ശേഷം ദിവ്യകാരുണ്യ ആരാധന, പ്രോ-ലൈഫ് പ്രദർശനത്തിന്റെ ഉദ്ഘാടനം, വൈകുന്നേരം കോളേജ് ക്യാമ്പസിൽ ജെറീക്കോ മാർച്ച് എന്നിവ നടക്കും.ഓഗസ്റ്റ് 9-ന് രാവിലെ 10-ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന യുവജന സംഗമം നടക്കും. ഉച്ചകഴിഞ്ഞ് പൊതുസമ്മേളനവും തുടർന്ന് ജീവന്റെ സംരക്ഷണത്തിനായുള്ള പ്രോ-ലൈഫ് മാർച്ചും സംഘടിപ്പിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാരുടെയും വൈദികരുടെയും കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ സമ്മേളനം സമാപിക്കും.മനുഷ്യജീവന്റെ പവിത്രതയും അന്തസ്സും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ദേശീയ 'മാർച്ച് ഫോർ ലൈഫ്' സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

വിശുദ്ധ ജോണ്‍ വിയാനി (1786-1859) : ആഗസ്റ്റ് 4

കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങള്‍ - മന്ത്രി അഡ്വ. മോന്‍സ് ജോസഫ്

സാനു മാഷ് ഒരു പ്രഭാഷകൻ എന്ന നിലയിലാണ് ഏറ്റവുമധികം എന്നെ ആകർഷിച്ചിരിക്കുന്നത് :  മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ മദ്യനയം പൊതുജനാഭിപ്രായം രൂപീകരിക്കണം: കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി

കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനം സമാപിച്ചു