കൊല്ലം: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ലാറ്റിന്‍ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷന് (കെഎല്‍സിഎച്ച്എ) കൊല്ലം രൂപതാ ഘടകം രൂപീകരിക്കുന്നു.
നവംബര്‍ 21ന് രാവിലെ 10ന് ബിഷപ് കത്തലാനി സെന്ററില്‍ നടക്കുന്ന സമ്മേളനം കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപത ഹെറിറ്റേജ് കമ്മീഷന് ഡയറക്ടര്‍ ഫാ. ജോര്‍ജ് റോബിന്‍സണ്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.
ഡോ. ചാള്‍സ് ഡയസ് എക്സ് എം.പി, റവ. ഡോ. ജോണ്‍ ബോസ്കോ, ഡോ. ഗ്രിഗറി പോള്‍, ഇഗ്നേഷ്യസ് തോമസ്, ബേബി തദേവൂസ് ക്രൂസ്, നെല്‍സണ്‍ എട്ടുരുത്തില്‍, മാര്‍ഷല്‍ ഫ്രാങ്ക്, അലക്സ് മുതുകുളം എന്നിവര്‍ പ്രസംഗിക്കും.
രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും ചരിത്രാ ന്വേഷകരും ചരിത്ര വിദ്യാര്‍ത്ഥികളും ചരിത്രസ്നേഹികളും ചരിത്രാധ്യാപകരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.