National

ചണ്ഡിഗഡിലെ ബി ജെ പി ഗവണ്‍മെന്റ് ദുഃഖവെള്ളി പ്രവര്‍ത്തി ദിവസമാക്കി

Sathyadeepam

ചണ്ഡീഗഡിലെ ബി ജെ പി ഗവണ്‍മെന്റ് ദുഃഖവെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമായി പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് എം പി മാര്‍ പാര്‍ലമെന്റിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ രാജ്യത്ത് തുടരുന്ന വിവേചനത്തിന്റെ ഒരു ഉദാഹരണമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ബി ജെ പി യുടെ ക്രൈസ്തവ വിരുദ്ധ നിലപാടിന് ഒരു തെളിവുകൂടി വന്നിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം ന്യൂനപക്ഷ വിരുദ്ധ, ക്രൈസ്തവവിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.

ക്രൈസ്തവ പുരോഹിതര്‍ നിരന്തരമായ ഭീഷണിയിലാണ് ഈ സംസ്ഥാനങ്ങളില്‍ കഴിയുന്നത്. വേണുഗോപാല്‍ വിശദീകരിച്ചു. ഈ വിവാദത്തോട് ബി ജെ പി പ്രതികരിച്ചിട്ടില്ല.

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്