National

ക്രൈസ്തവരുടേത് ബന്ധങ്ങളുടെ ജീവിതമാകണം — ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്‍റി

Sathyadeepam

ക്രൈസ്തവജീവിതം ബന്ധങ്ങളുടെ ജീവിതമാണെന്നും അത്തരത്തില്‍ പരസ്പര ബന്ധത്തില്‍ അടിയുറച്ചു അതു മുന്നേറണമെന്നും റായ്പൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്‍റി അഭിപ്രായപ്പെട്ടു. അതിരൂപതയിലെ കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കണ്‍വെന്‍ഷനില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ ഒന്നിച്ചുകൂടിയുള്ള ആഘോഷം തന്നെ കുടുംബാനുഭവമാണു നല്‍കുന്നതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അതു യാഥാര്‍ത്ഥ്യമാകുകയുള്ളൂ. അതിരൂപതയിലെ 76 ഇടവകകളില്‍ നിന്നായി 1400 ല്‍പരം പ്രതിനിധികള്‍ രണ്ടു ദിവസങ്ങളിലായി നടന്ന കണ്‍വെന്‍ഷനില്‍ പ ങ്കെടുത്തു. "ക്രിസ്തുകേന്ദ്രീകൃതമായ കുടുംബം, ബലവത്തായ സഭ" എന്നതായിരുന്നു കണ്‍വെന്‍ഷന്‍ പ്രമേയം.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14