National

ആയിരം കുടുംബങ്ങള്‍ക്ക് ആറു മാസത്തേയ്ക്ക് ഭക്ഷണക്കിറ്റുകള്‍

Sathyadeepam

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) എല്ലാ മാസവും ആയിരം ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആറു മാസത്തേയ്ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. സംഘടനയില്‍ അംഗങ്ങളായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തുടരുന്ന വിവിധ സാമൂഹിക – സാമ്പത്തിക സഹായങ്ങള്‍ തുടരുന്നതിനൊപ്പമാണ് ഈ തീരുമാനമെന്ന് ചായ് ഡയറക്ടറും റിംഡംപ്റ്ററിസ്റ്റു വൈദികനുമായ ഫാ. അബ്രാഹം മാത്യു പറഞ്ഞു.

മധ്യപ്രദേശിലെ രണ്ടു ജില്ലകളിലും ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഓരോ ജില്ലകളിലുമായി 500 കുടുംബങ്ങള്‍ക്ക് സംഘടനയുടെ സഹായം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമൂഹത്തെ ബോധവത്കരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ സംഘടന സജീവമാണ്. സംഘടനയില്‍ അംഗങ്ങളായ ആശുപത്രികളും ആതുരകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സാമൂഹിക – സാമ്പത്തിക പിന്തുണയോടെയുള്ള പ്രവര്‍ത്തനങ്ങളും വിപുലമായ രീതിയില്‍ തുടരുന്നത്.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16