Kerala

വചനസര്‍ഗപ്രതിഭാ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

Sathyadeepam

കൊച്ചി: ദീര്‍ഘകാലം കെസിബിസി ബൈബിള്‍ കമ്മീഷനെയും ബൈബിള്‍ സൊസൈറ്റിയെയും നയിച്ച ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്‍റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന വചനസര്‍ഗപ്രതിഭാ പുരസ്കാരത്തിന് 2017-ലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നതായി കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സിഎസ്റ്റി അറിയിച്ചു. ബൈബിള്‍ മേഖലയിലെ ക്രിയാത്മകസംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയാണു പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25000 രൂപ ക്യാഷ് അവാര്‍ഡും പ്രശംസാഫലകവുമാണ് പുരസ്കാരം.
ബൈബിള്‍ ബാലസാഹിത്യവും കുട്ടികള്‍ക്കായുള്ള ബൈബിള്‍ ഗെയിംസുമാണ് 2017-ലെ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. കുട്ടികള്‍ക്കായി ബൈബിള്‍ ആധാരമാക്കി മലയാളഭാഷയില്‍ പുസ്തകരൂപത്തില്‍ 2012 മുതല്‍ പ്രസിദ്ധീകരിച്ച രചനകളും സാങ്കേതികേതര ബൈബിള്‍ കളികളും (ഇലക്ട്രോണിക് മീഡിയ ഒഴികെ) അവാര്‍ഡിനായി സമര്‍പ്പിക്കാവുന്നതാണ്. പുസ്തകത്തിന്‍റെ/ ബൈബിള്‍ കളികളുടെ 3 കോപ്പികള്‍ വീതം സമര്‍പ്പിക്കേണ്ടതാണ്. വിശുദ്ധ ഗ്രന്ഥത്തോടു പുലര്‍ത്തുന്ന നീതി, സൃഷ്ടിയുടെ മൗലികത, ക്രിയാത്മകത എന്നിവയായിരിക്കും അവാര്‍ഡിനുള്ള മാനദണ്ഡങ്ങള്‍. ജാതി മതഭേദമെന്യേ ആരും അവാര്‍ഡിനു പരിഗണിക്കപ്പെടും.
ജൂലൈ 31-നുമുമ്പ് സെക്രട്ടറി, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി, പി.ഒ.സി., പാലാരിവട്ടം, പി.ബി. നമ്പര്‍ 2251, കൊച്ചി-682 025 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.
ഫോണ്‍: 0484-2805897. കൂടൂതല്‍ വിവരങ്ങള്‍ക്ക് സ ന്ദര്‍ശിക്കുക: www.keralabiblesociety.com

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14