Kerala

യുവജനപ്രേഷിതത്വത്തിൻ്റെ ആചാര്യൻ ഫാ. പള്ളിവാതുക്കൽ SJ നിര്യാതനായി

Sathyadeepam

കേരള കത്തോലിക്കാ സഭയിലെ ജീസസ് യൂത്ത് പ്രസ്ഥാനത്തിന് ദിശാബോധം നൽകിയ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ് ജെ നിര്യാതനായി. 86 കാരനായ അദ്ദേഹം കോഴിക്കോട് മലാപ്പറമ്പയിലെ ഈശോസഭ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

നിരവധി തലമുറകളിലായി അനേകായിരം യുവജനങ്ങൾക്ക് ആത്മീയ വെളിച്ചം പകർന്ന ആചാര്യനാണ്, അവർ പള്ളിയച്ചൻ എന്ന് ആദരപൂർവ്വം വിളിച്ചിരുന്ന ഫാദർ പള്ളിവാതുക്കൽ.

ജീസസ് യൂത്തിന്റെ വളർച്ചയ്ക്കുവേണ്ടി അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ കേരള സഭാ ചരിത്രത്തിൻറെ തന്നെ ഭാഗമാണ് ഇന്ന്. ജീസസ് യൂത്തിനെ വേറിട്ടതാക്കിയ ഫുൾ ടൈമേഴ്സ് വിഭാഗത്തെ സംഘടിപ്പിക്കുന്നതിലും അച്ഛൻറെ പങ്ക് അനന്യമായിരുന്നു.

വിശുദ്ധ സെര്‍ജിയസും വിശുദ്ധ ബാക്കസും (-303) : ഒക്‌ടോബര്‍ 8

റൂത്ത് [അധ്യായം 3] - Part 3

പാലാ അഡാർട്ട് സേവന പാതയിൽ 43-ാം വർഷത്തിലേക്ക്

യുവാക്കൾ ​മാറ്റത്തിന്റെ വക്താക്കൾ: കത്തോലിക്ക കോൺഗ്രസ്

ഭിന്നശേഷിക്കാർക്കായി സൗജന്യ തൊഴിൽപരിശീലനം ആരംഭിച്ചു