Kerala

ക്രിസ്തുമസ് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്നു : ടി ജെ വിനോദ് എം എല്‍ എ

Sathyadeepam

കൊച്ചി: പ്രത്യാശയുടെ സമാധാനത്തിന്റെയും സന്ദേശം നല്‍കുന്ന ക്രിസ്മസ് ഭാവിയിലും നമ്മുടെ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകട്ടെ എന്നും ജനപ്രതിനിധികളും ഭരണാധികാരികളില്‍ നിന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ദിനങ്ങളാണെന്നും ടി ജെ വിനോദ് എംഎല്‍എ അഭിപ്രായപ്പെട്ടു.

ചാവറ കള്‍ച്ചറല്‍ സെന്ററും കാരിക്കാമുറി റെസിഡന്‍സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരിക്കാമുറി റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി ഡി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ് എന്‍ ഡി പി കണയന്നൂര്‍ താലൂക്ക് യൂണിയന്‍ കണ്‍വീനര്‍ എം ഡി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.

എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ശ്രീ കെ വി പി കൃഷ്ണകുമാര്‍ എന്നിവരെ പൊന്നാട നല്‍കി ആദരിച്ചു.

തുടര്‍ന്ന് മുന്‍ പൊലീസ് സൂപ്രണ്ട് ശ്രീ. മാര്‍ട്ടിന്‍ കെ മാത്യുവിന്റെ മാജിക് ഷോയും ഉണ്ടായിരുന്നു. കാരിക്കാമുറി റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ക്രിസ്മസ് കരോള്‍ ഗാനങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു