അമല നഗർ: ലോക ഫാർമസിസ്റ്റ് ദിനാചരണത്തിൻ്റെ ഭാഗമായി അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിസ്സ്റ്റുകൾ രക്തം ദാനം ചെയ്തു മാതൃകയായി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി, ഫ്ലാഫ് മോബും, റാലിയും, ബലൂൺ റിലീസിങ്ങും നടത്തി.
ഫാർമസിസ്റ്റുകളെ അഭിനന്ദിച്ചു കൊണ്ട് ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിൻ്റ് ഡയറക്ടർ ഫാദർ ജെയ്സൺ മുണ്ടൻമാണി സി.എം.ഐ. എന്നിവർ സംസാരിച്ചു. ഫാർമസിസ്റ്റുകൾക്ക് സമൂഹത്തിലെ പ്രാധാന്യത്തെ ആസ്പദമാക്കി ശ്രീമതി ഡിനി എം. ജോൺസൺ സംസാരിച്ചു.
രാവിലെ 10:30 നു നടന്ന കലാപരിപാടികൾക്ക് ചീഫ് ഫാർമസിസ്റ്റ് ഡോക്ടർ ലിജോ ജേക്കബ്, ഫാർമസി ഇൻ ചാർജ്, സിസ്റ്റർ മിൽഡ, സ്റ്റാഫ് കോ ഓർഡിനേറ്റർ, ശ്രീമതി വിൻസി പി.ഡി എന്നിവർ നേതൃത്വം നൽകി.
അനേകം രോഗികളും കൂട്ടിയിരിപ്പുകാരും ഫാർമസിസ്റ്റുകൾ ഒരുക്കിയ ദൃശ്യവിരുന്നിന് സാക്ഷ്യം വഹിച്ചു.