<div class="paragraphs"><p>എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാദിനാഘോഷം രാമപുരം എ എസ് ഐ മഞ്ജുഷ ഗോപി ഉദ്ഘാടനം ചെയ്യുന്നു</p></div>

എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാദിനാഘോഷം രാമപുരം എ എസ് ഐ മഞ്ജുഷ ഗോപി ഉദ്ഘാടനം ചെയ്യുന്നു

 
Kerala

എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം നടത്തി

Sathyadeepam

എസ് എം വൈ എം പാലാ രൂപതയുടെ നേതൃത്വത്തിൽ We the Women 2022, വനിതാദിന ആഘോഷം നടത്തപ്പെട്ടു. പാലാ രൂപതയിലെ യുവതികൾ ഒത്തുചേർന്ന വനിതാദിന ആഘോഷം രാമപുരം എ എസ് ഐ ശ്രീമതി മഞ്ജുഷ ഗോപി ഉദ്ഘാടനം ചെയ്തു.സ്ത്രീകളുടെ സുരക്ഷക്കായുള്ള നിയമങ്ങളും, എങ്ങനെ സ്ത്രീകൾ കുടുംബത്തിൽ ജീവിക്കണമെന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും,കുട്ടികൾ വളർന്നു വരുമ്പോൾ ശ്രദ്ധക്കേണ്ട കാര്യങ്ങളെ കുറിച്ചും വളരെ വ്യക്തമായി സംസാരിച്ചു.പൂർണമായും വനിതകൾ നേതൃത്വം നൽകിയ യോഗമാണ് വനിതാദിനത്തിൽ എസ് എം വൈ എം പാലാ

രൂപത സംഘടിപ്പിച്ചത്.എസ് എം വൈ എം പാലാ രൂപത രൂപത വൈസ് പ്രസിഡന്റ് റിന്റു റെജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ് എം എസ്, രൂപത പ്രസിഡൻറ് ശ്രീ ജോസഫ് കിണറ്റുകര, കുറവിലങ്ങാട് ഫൊറോന ഡയറക്ടർ ഫാ. ജോസ് കുഴിഞ്ഞാലിൽ , മോനിപ്പള്ളി യൂണിറ്റ് രക്ഷാധികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്, മോനിപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ. അരുൺ വല്ല്യാറ , ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി റിനി വിൽസൺ, പാലാ രൂപതയുടെ ആദ്യ വനിത വൈസ് പ്രസിഡൻറ് ശ്രീമതി മാഗി ജോസ് മേനാംപറമ്പിൽ, കുറവിലങ്ങാട് ഫൊറോന വൈസ് പ്രസിഡൻറ് അലീന ബിജു, രൂപത ട്രഷറർ മെറിൻ തോമസ്. മോനിപ്പള്ളി യൂണിറ്റ് പ്രസിഡൻറ് ബിൻസിമോൾ ചാക്കോ എന്നിവർ പ്രസംഗിച്ചു.

വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതാ സംഗമവും എസ് എം വൈ എം പാലാ രൂപതയുടെ മുൻകാല വൈസ് പ്രസിഡന്റുമാരെ ആദരിക്കലും അവരുമായുള്ള ചർച്ചകളും നടത്തി.കുമാരി ശീതൾ റ്റോം വെട്ടത്തിന്റെ നേതൃത്വത്തിൽ സ്വയം സംരംഭകത്വ ക്ലാസും നടത്തപ്പെട്ടു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം