<div class="paragraphs"><p>കലൂർ റിന്യുവൽ സെന്ററിൽ എറണാകുളം-അങ്കമാലി അതിരൂപത സംഘടിപ്പിച്ച എറണാകുളം മേഖലാതല വിധവാ- ഏകസ്ഥ സംഗമം ഹൈബി ഈഡൻ എം. പി.ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, ബിനി കൂട്ടുങ്കൽ, ഫാ. ജിന്റോ പടയാട്ടി, ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ, ഫാ. ആൻറണി ഇരവിമംഗലം, സിസ്റ്റർ ജെയ്‌സി ജോൺ എന്നിവർ സമീപം.</p></div>

കലൂർ റിന്യുവൽ സെന്ററിൽ എറണാകുളം-അങ്കമാലി അതിരൂപത സംഘടിപ്പിച്ച എറണാകുളം മേഖലാതല വിധവാ- ഏകസ്ഥ സംഗമം ഹൈബി ഈഡൻ എം. പി.ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, ബിനി കൂട്ടുങ്കൽ, ഫാ. ജിന്റോ പടയാട്ടി, ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ, ഫാ. ആൻറണി ഇരവിമംഗലം, സിസ്റ്റർ ജെയ്‌സി ജോൺ എന്നിവർ സമീപം.

 
Kerala

വിധവഏകസ്ഥ സംഗമം നടത്തി

Sathyadeepam

ഓരോ വ്യക്തിയെക്കുറിച്ചുമുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ് ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുമെന്ന വിശ്വാസമാണ് പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മെ ധൈര്യപ്പെടുത്തേണ്ടതെന്ന് എറണാകുളംഅങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അഭിപ്രായപ്പെട്ടു. അതിരൂപതയുടെ നേതൃത്വത്തില്‍ എ സി എന്‍ ഇന്റര്‍നാഷനലിന്റെ സഹകരണത്തോടെ സഹൃദയയും ഫാമിലി അപോസ്റ്റലേറ്റ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വിധവാ ഏകസ്ഥ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂര്‍ റിന്യുവല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമം ഹൈബി ഈഡന്‍ എം. പി.ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ടു നില്‍ക്കാതെ ജീവിതവിജയം നേടിയെടുക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ധനരായ വിധവകള്‍ക്ക് യോഗത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഫാമിലി അപോസ്റ്റലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിന്റോ പടയാട്ടി, റിന്യുവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ആന്റണി ഇരവിമംഗലം, ബിനി കൂട്ടുങ്കല്‍, സിസ്റ്റര്‍ ജെയ്‌സി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍