സ്ത്രീധനവിരുദ്ധദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററും, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പി മോഹനദാസ് ഉദ്ഘാടനം ചെയ്യുന്നു. ടിയ തോമസ്, സൗമിനി ജെയിന്‍, അഡ്വ. റീന എബ്രഹാം, ഫാ. തോമസ് പുതുശ്ശേരി, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ സമീപം. 
Kerala

സ്ത്രീകള്‍ പ്രതികരണശേഷിയുള്ളവരായി വളരണം അങ്ങനെയായാല്‍ അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുറയും : പി മോഹനദാസ്

Sathyadeepam

സ്ത്രീകള്‍ പ്രതികരണശേഷിയുള്ളവരായി വളരണം അങ്ങനെയായയാല്‍ മാത്രമേ അവര്‍ക്കെതിരെയുള്ള അക്രമങ്ങളും കുറയുകയുള്ളുവെന്നും, ത്യാഗമനസ്ഥിതിയുള്ള സ്ത്രീകളാണ് നമ്മുടെ സമൂഹത്തിലുള്ളത് എന്നാല്‍ ഇത് ഒരു പുരുഷനും മനസ്സിലാക്കുന്നില്ല എന്നും മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് പറഞ്ഞു. നിയമങ്ങള്‍ കൂടുതല്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെങ്കിലും അത് ലംഘിക്കുന്ന കാഴ്ചയാണ് കാണുന്നത്, ഇത് മാറ്റുന്നതിനുവേണ്ടി NGO (സന്നദ്ധസംഘടനകള്‍) മുന്നിട്ടിറങ്ങി ചര്‍ച്ചകളും ബോധവല്‍ക്കരണക്ലാസുകള്‍ നല്‍കുകയും വേണം. സ്ത്രീധനവിരുദ്ധദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററും, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ശ്രീമതി സൗമിനി ജെയിന്‍ സന്ദേശം നല്‍കി. നിയമങ്ങളോ ഭരണഘടനകളോ ഇല്ലാഞ്ഞിട്ടില്ല മറിച്ച് നമ്മുടെ സമൂഹവ്യവസ്ഥിതിയില്‍ സ്ത്രീകളുടെ പേരില്‍ വസ്തുവകകള്‍ ഇല്ലാത്തത് അവരുടെ അധികാരശക്തി കുറയാന്‍ കാരണമാവുന്നുവെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ. റീന എബ്രഹാം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോണ്‍സണ്‍ സി. എബ്രഹാം, ടിയ തോമസ്, ആര്യ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും