Kerala

വരാപ്പുഴ അതിരൂപതയിൽ ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ്

Sathyadeepam

കൊച്ചി: വരാപ്പുഴ അതിരൂപത ഫ്രാൻസിസ്ക്കൻ അൽമായസഭയുടെ വിശുദ്ധ പാദ്രേ പിയോ റീജന്റെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കപ്പുച്ചിൻ സഭ സെന്റ് ഫ്രാൻസിസ് പ്രോവിൻസിന്റെ വൈസ് പ്രോവിൻഷ്യാൾ ഫാ. പീറ്റർ തോമസ് കപ്പുച്ചിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വിശുദ്ധ പാദ്രേ പിയോ റീജൻ മിനിസ്റ്റർ അലക്സ് ആട്ടുള്ളിൽ അധ്യക്ഷത വഹിച്ചു. പോണേൽ പള്ളിവികാരി ഫാ. ആന്റണി ബിബു കാടംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.ഫാ. കുര്യാക്കോസ് കപ്പുച്ചിൻ 'ഫ്രാൻസിസ്ക്കൻ ആത്മീയത', ഫാ. അരുൺരാജ് കപ്പുച്ചിൻ 'ഫ്രാൻസിസ്ക്കൻ നിയമാവലിയും ഫ്രാൻസിസ്ക്കൻ ജീവിതവും', സിസ്റ്റർ മോളി അലക്സ് 'വിശുദ്ധ ഫ്രാൻസിസും പരിസ്ഥിതിയും', ബ്രദർ പി. കെ. ജോസഫ് 'ഫ്രാൻസിസ്ക്കൻ ജീവിതക്രമം' എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

സെലിൻ പോൾ, സിസ്റ്റർ ബീന, ലീബ തോമസ്, റീജൻ സെക്രട്ടറി മാർട്ടിൻ തപ്പലോടത്ത്, റെമീജിയൂസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഫാ. കുര്യാക്കോസ് കപ്പുച്ചിൻ മുഖ്യകാർമ്മികത്വം വഹിച്ച ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്കിടെ സഭാവസ്ത്ര സ്വീകരണം, വ്രതവാഗ്ദാനം, വ്രതവാഗ്ദാന നവീകരണം എന്നിവയും നടന്നു.

സൈബർ ഭീകരതയ്ക്കും വ്യക്തിഹത്യകൾക്കുമെതിരെ സമൂഹവും ഭരണകൂടവും ജാഗ്രത പുലർത്തണം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ

ചിരി

ഇന്ത്യ ഇവിടെത്തന്നെ നിൽക്കട്ടെ, മോദി യാത്ര ചെയ്യട്ടെ...

മരണം വച്ചുനീട്ടുന്ന ഭീകരസാധ്യതകൾ

വചനമനസ്‌കാരം: No.233