

ക്രിസ്തുവിനു മുൻപ് 442/441 കാലഘട്ടത്തിൽ ആഥൻസിൽ അര ങ്ങേറിയ സോഫോക്ലീസിന്റെ നാടകമാണ് ആന്റിഗണി. ഈഡിപ്പസ് രാജാവ് എന്ന നാടകം വർഷങ്ങൾക്കുശേഷം 429-ലാണ് അദ്ദേഹം രചിച്ചത്. ഈഡിപ്പസിന്റെ നാല് മക്കളിൽ ഒരുവളാണ് ആന്റിഗണി. തേബസ് രാജ്യാവകാശത്തിനുവേണ്ടി രണ്ട് ആൺമക്കൾ മത്സരിക്കുന്നു. അവസാനം മാറി മാറി ഭരിക്കാമെന്നുള്ള ഒത്തുതീർപ്പു ധാരണ ലംഘിച്ച് പരസ്പരം യുദ്ധം വെട്ടി രണ്ടു പേരും മരിക്കുന്നു. ഈ സാഹചര്യത്തിലാണ് സഹോദരി ആന്റിഗണി രാജാവുമായി വിഘടിച്ച് അവളുടെ സഹോദരന്റെ ശവമടക്കാൻ തീരുമാനിക്കുന്നത്. അവന്റെ ശവമടക്കിയാൽ കൊല്ലുമെന്ന് ക്രെയോൺ രാജാവ് ഭീഷണിപ്പെടുത്തുന്നു. “അലംഘനീയമായ സ്വർഗ ത്തിന്റെ നിയമം രാജാവ് ലംഘിച്ചു” എന്നു പറഞ്ഞു രാജാവുമായി ഏറ്റു മുട്ടുന്നു. അവൾ അവളുടെ സഹോദരന്റെ ശവമടക്കുന്നു. രാജാവ് അവളെ ഗുഹയിൽ അടച്ചു പൂട്ടുന്നു. അവൾ അതിൽ മരിക്കുന്നു. അതോ ടെ അവളുടെ കാമുകനായ രാജാവിന്റെ മകൻ ഹെമോണും അവന്റെ അമ്മയായ രാജ്ഞിയും ആത്മഹത്യ ചെയ്യുന്നു.
ഈ നാടകത്തിന്റെ മർമ്മം ആന്റിഗണി പറയുന്ന ഒരു വാചകമാണ്. “തന്നിലെ ദൈവികശക്തിയുടെ (deinon) പേരിൽ എന്തും സഹിക്കും.” അതുകൊണ്ടു രാജാവിന്റെ നിയമവും സമൂഹത്തിന്റെ മാമൂലും അവൾ ലംഘിക്കുന്നു. ഈ നാടകത്തിൽ മൂന്നു തവണയെങ്കിലും മനുഷ്യൻ എന്ന അദ്ഭുത(deinatoten)ത്തെക്കുറിച്ച് പറയുന്നു. അവൾ മരണത്തിനു മുമ്പിൽ സ്വീകരിച്ച നിലപാട് രാജാവിനെയും ജനങ്ങളെയും ഉലക്കുന്നു. മനുഷ്യന്റെ സത്തയിൽ നിന്ന് ഉളവാകുന്നു ഈ ബലം ഭീകരമാണ്. അടിച്ച മർത്താൻ വരുന്നതിനെ ഭീകരമായി തടയുന്നതും കീഴടക്കാൻ കഴിയുന്ന തുമായ ശക്തി.
സോഫോക്ലീസ് ഈ നാടകം രചിച്ചത് ഈ അനന്യമായ ശക്തിയുടെ സാക്ഷ്യത്തിനാണ് എന്നു ഹൈഡഗർ ചൂണ്ടിക്കാണിക്കുന്നു. ഹെരാക്ലീറ്റ സിന്റെ വളരെ പ്രസിദ്ധമായ വാചകമാണ് - മനുഷ്യന്റെ വിധി അവന്റെ ധർമ്മമാണ് - ethos anthropos deinon. മനുഷ്യന്റെ അനന്യമായ വിധി യായി ഹെരാക്ലീറ്റസ് കാണുന്നതു അവന്റെ ഈതോസ് എന്ന ധർമ്മ മാണ്. ഈ ധർമ്മത്തെക്കുറിച്ചാണ് പിന്നീട് പ്ലേറ്റോയും അരിസ്റ്റോട്ടലും എഴുതിയത്. മനുഷ്യസത്ത വെളിവാക്കാൻ ഹെരാക്ലീറ്റസ് ഉപയോഗി ക്കുന്ന deinon എന്ന വാക്കുതന്നെയാണ് സോഫോക്ലീസ് നാടകത്തിൽ ഉപയോഗിക്കുന്നതും. അദ്ഭുതങ്ങൾ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യനോളം അദ്ഭുതകരമായി മറ്റൊന്നും കണ്ടിട്ടില്ല. മനുഷ്യന്റെ ഈ ആന്തരികശക്തി പ്രകടമാകുന്നതു മരണത്തിന്റെ മുമ്പിലാണ്. മനുഷ്യനു മാത്രമേ തന്റെ മരണം മുൻകൂട്ടി കാണാനാവൂ. മരണം മർത്യനു നല്കുന്നതു വലിയ സാധ്യതകളാണ്.
അദ്ഭുതകരമായ ഈ മനുഷ്യസത്തയെ ഹൈ ഡഗർ ഭീകരം എന്നു തർജ്ജമ ചെയ്യുന്നു. ക്രെയോൺ രാജാവിന്റെ മുമ്പിൽ അബലയെന്നു കരുതിയവൾ സത്യസന്ധമായും ആർജ്ജവമായും എടു ക്കുന്ന നിലപാട് ഭീകരമാണ്. നഗരത്തിന്റെയും ജീവിതത്തിന്റെയും അംഗീ കൃത ക്രമത്തെ അവൾ വെല്ലുവിളിക്കുന്നു. അതു വെളിവാക്കുന്നതു ധർമ്മത്തിൽ നടത്തുന്ന ചരിത്രപരമായ ഉത്തരവാദിത്വമാണ്. ഇവിടെ പ്രാചീനമായി തഴകിയതു മാറ്റുന്നതിന്റെ അടിസ്ഥാനം ദൈവികമാണ്. പാരമ്പര്യം, ആചാരം ഇവ ആവശ്യപ്പെടുന്നതിനു അപ്പുറത്തേക്ക് കാണാൻ രാജാവ് പരാജയപ്പെടുന്നു. പഴമകളെ ലംഘിക്കാൻ കരുത്തു കാട്ടാത്ത രാജാവ് വിറങ്ങലിച്ചു ദുരന്തങ്ങൾ ഉണ്ടാക്കുന്നു. മരണത്തെക്കുറിച്ചു ആന്റിഗണി സ്വന്തം കൂട്ടുകാരനോട് എന്ന വിധത്തിലാണ് സംസാരിക്കു ന്നത്. അവൾ ഇസ്മനെ(ആന്റിഗണിയുടെ സഹോദരി)യോട് പറഞ്ഞു, “സന്തോഷമായിരിക്കുക, നീ ജീവിക്കുക. എന്റെ ജീവിതം ഞാൻ മരണ ത്തിനു വിട്ടുകൊടുത്തു. അങ്ങനെ ഞാൻ മരിച്ചവരെ ശുശ്രൂഷിക്കുന്നു.” അവൾ വീടണയുന്നു - അവളുടെ ജീവിതം സർഗാത്മകമാക്കുന്നു. ഉള്ളിന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വപൂർണ്ണവും സാഹസികവും ചരിത്രം സൃഷ്ടിക്കുന്നതുമായ ജീവിതം. അത് ധാർമ്മിക അർത്ഥങ്ങൾ ഉണ്ടാക്കുന്നു.
സോഫോക്ലീസിന്റെ നാടകം ധർമ്മത്തിന്റെ ആവിഷ്കാരം മാത്രമല്ല. മനുഷ്യൻ തന്നെത്തന്നെ അറിയുന്നതിന്റെ ആവിഷ്കാരവുമാണ്. തന്റെ പിതാവ് ഈഡിപ്പസ് തന്നെത്തന്നെ അറിയാൻ ശ്രമിച്ചു പരാജയപ്പെട്ട ദുരന്തമായിരുന്നു. അയാൾ ജീവിച്ചത് അബോധത്തിലായിപ്പോയി. തന്റെ നാലു മക്കളെ പ്രസവിച്ചു വളർത്തിയ സ്ത്രീ, സ്വന്തം അമ്മയാണ് എന്ന് കാണാൻ കഴിയാത്ത അന്ധനായിപ്പോയി. ഈ അന്ധതയിൽ പിതാവിന്റെ ഘാതകനുമായി. ഈ ദുരന്തജീവിതം നയിച്ചവന്റെ മകളാണ് ബോധ ത്തിന്റെ ധർമ്മവഴിയിൽ പുതിയ ചക്രവാളങ്ങൾ ഉണ്ടാക്കി നാടിന്റെ സാമൂ ഹികവും രാഷ്ട്രീയവുമായി വെല്ലുവിളിച്ചു ജീവിതത്തെ “ഭീകരദൃശ്യ”മാക്കി. ധർമ്മത്തിന്റെ ശക്തി അധികാരത്തിന്റെ സാക്ഷിയാണ്.
മനുഷ്യനു മാത്രമേ തന്റെ മരണം മുൻകൂട്ടി കാണാനാവൂ. മരണം മർത്യനു നല്കുന്നതു വലിയ സാധ്യതകളാണ്.
അവൾ തോറ്റു, പക്ഷെ, അതു നല്ലതും പുതിയ ചക്രവാളങ്ങൾ ഉണ്ടാക്കുന്നതുമായ തോൽവിയായി ലോകം കണ്ടു. പക്ഷെ, അവൾ സ്വന്തം ആന്തരികതയോടു പുലർത്തിയ വിശ്വസ്തതയുടെ വിജയകഥയായിരുന്നു. ഹൈഡഗർ എഴുതി, “ഇങ്ങനെ കാവ്യാത്മകമാക്കുന്ന കവി മനുഷ്യർക്കും ദൈവങ്ങൾക്കും ഇടയിൽ നില്ക്കുന്നു. അയാൾ ഒരിക്കലും വെറും മനുഷ്യനല്ല. അതേ സമയം അയാൾ ഒരിക്കലും ഒരു ദൈവവുമല്ല. മനുഷ്യർക്കും ദൈവ ങ്ങൾക്കും ഇടയിൽ കവി എന്ന അർദ്ധദേവനാണ്. ഈ നാടകം എന്താണ് നമ്മോടു പറയുക? പോൾ റിക്കർ എഴുതിയതുപോലെ ഈ നാടകം ഒരു കടപ്പാടിന്റെ ഹൃദയകഥയാണ്. മരിച്ചവരോടുള്ള കടപ്പാട്. ശവകുടീര ത്തിന്റെ ചരിത്രം ഇവിടെ തുടങ്ങുന്നു. സ്ത്രീയുടേതു മാത്രമല്ലാത്ത പ്രതി രോധം രാജാവിന്റെ കല്പനയെ മാത്രമല്ല, പൊതുസമൂഹവും മതവും ചുമത്തുന്ന കടങ്ങളിൽ നിന്നു ഒഴിവാകുന്ന ധിക്കാരത്തിന്റെ ഉത്തര വാദിത്വകഥ.