കോതമംഗലം: എം എസ് ജെ സഭയുടെ സ്ഥാപകനും സത്യദീപത്തിന്റെ സഹസ്ഥാപകനുമായ ധന്യന്‍ ജോസഫ് പഞ്ഞിക്കാരനച്ചനെ 2025 ഡിസംബര്‍ 18 ന് ലെയോ പതിനാലാമന്‍ പാപ്പ ധന്യനായി പ്രഖ്യാപിച്ചിരുന്നു.
ഈ ദൈവദാനത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ട് അഭിവന്ദ്യ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ 2026 ജനുവരി 31, ഉച്ചകഴിഞ്ഞ് 2.30-ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെടുന്നു.