Kerala

സര്‍ക്കാരിന്‍റെ കൂറ് മദ്യലോബിയോട് – വി.എം.സുധീരന്‍

Sathyadeepam

കൊച്ചി: ജനങ്ങളോടല്ല, മറിച്ച് മദ്യലോബിയോടാണ് സര്‍ക്കാര്‍ കൂറ് പുലര്‍ത്തുന്നതെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. കെ.സി.ബി. സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ഹാളിനു മുന്നില്‍ നടത്തിയ വായ് മൂടിക്കെട്ടി നില്പുസമരത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധീരന്‍.

വായ്മൂടിക്കെട്ടി നില്പു സമരം കെ.സി.ബി.സി. മദ്യ വിരുദ്ധസമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹി ച്ചു. റവ. ഡോ. വര്‍ഗീസ് വ ള്ളിക്കാട്ട്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, പ്രൊഫ. കെ.കെ. കൃ ഷ്ണന്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. പോള്‍ ചുള്ളി, ഫാ. ജോയി പ്ലാക്കല്‍, ഫാ. പ്രവീണ്‍ മണവാളന്‍, ഹില്‍ട്ടന്‍ ചാള്‍സ്, മിനി ആന്‍റണി, ജോണ്‍സണ്‍ പാട്ടത്തില്‍, തങ്കച്ചന്‍ വെളിയില്‍, ജോസ് ചെമ്പിശേരി, ഷിബു കാച്ചപ്പിള്ളി, ബനഡിക്ട് റിസോസ്റ്റം, എം. ഡി. റാഫേല്‍, എം.എല്‍. ജോസഫ്, ഐഷ ടീച്ചര്‍, ഷൈബി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍