Kerala

ഉപകരണങ്ങളുടെ വിതരണവും വിവരശേഖരണവും

Sathyadeepam

കോട്ടയം: പ്രളയകെടുതി നേരിടേണ്ടി വന്ന ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും വയോജനങ്ങള്‍ക്കുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി ഇന്ത്യയുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും വയോജനങ്ങള്‍ക്കുമായാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വെച്ചൂര്‍, കുമരകം, ചൈതന്യ, ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പുകളോടനുബന്ധിച്ചാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ക്യാമ്പുകളോടനുബന്ധിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുടെ സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തിയുള്ള വിവരശേഖരണവും നടത്തി. കെഎസ് എസ്എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, സ്പെഷ്യല്‍ എജ്യൂക്കേറ്റേഴ്സായ സിസ്റ്റര്‍ സിമി, സിസ്റ്റര്‍ നിഖില എസ്.ജെ.സി, മൊബിലിറ്റി ഇന്ത്യ പ്രതിനിധികളായ സമ രാജു, ഫിലിപ്പ്, റിഷാദ്, സുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം