Kerala

സോഷ്യൽ മീഡിയ അക്കൗണ്ടുള്ള വിശുദ്ധൻ: കാറ്റിക്കിസം വീഡിയോ തരംഗമാകുന്നു

Sathyadeepam

എടാ നമ്മുടെ പ്രായമേ കാർലോക്ക് ഉണ്ടായിരുന്നുള്ളൂ. അവൻ അച്ചനോ ബിഷപ്പോ ഒന്നുമല്ലായിരുന്നു. അവന് വിശുദ്ധൻ ആകാമെങ്കിൽ നമുക്കും ആയിക്കൂടെ?

കുട്ടികളെ ജീവിത വിശുദ്ധിയിലേക്ക് ആകർഷിക്കാനായി വിശ്വാസപരിശീലനത്തിന് വിശുദ്ധരുടെ ജീവിത മാതൃകകൾ ചെറിയ വീഡിയോകൾ ആയി അവതരിപ്പിക്കുന്ന 'വഴിവിളക്ക് – വിശുദ്ധരിലൂടെ ഈശോയിലേക്ക്' എന്ന പരമ്പര ശ്രദ്ധേയമാകുന്നു.

സാമൂഹ്യമാധ്യമങ്ങളുടെ മധ്യസ്ഥൻ എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസിന്റെ ജീവിതകഥയാണ് വഴിവിളക്കിൽ അവതരിപ്പിക്കുന്നത്.
ഡോമുസ് കാറ്റ് എന്ന വിശ്വാസ പരിശീലന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും ലൂമെൻ ക്രിസ്തി എന്ന യുവജന വിശ്വാസപരിശീലന പ്രോഗ്രാമിലൂടെയും കുട്ടികൾക്കായുള്ള ഞായറാഴ്ച വചന പ്രഘോഷണത്തിലൂടെയും വിശ്വാസ പരിശീലന മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ വിശ്വാസ പരിശീലന വിഭാഗമാണ് വഴിവിളക്കും തയ്യാറാക്കുന്നത്. വ്യത്യസ്ഥ ഇടവകകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഫാ. പീറ്റർ കണ്ണംമ്പുഴ, ഫാ. ഡിബിൻ മീമ്പന്താനത്ത് എന്നിവർ നേതൃത്വം നല്കുന്നു

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?