കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു.
തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എ ജെ തോമസ് നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഉഷ കമ്പനിയുടെ ബന്ധന്‍ കോംപോസിറ്റ് മോഡല്‍ മുപ്പത്തിയഞ്ച് തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.