കൊച്ചി: യാത്രയോട് അത്ര ആഭിമുഖ്യമുള്ള ആളല്ലായെങ്കിലും യാത്രയെക്കുറിച് ഒത്തിരി വായിക്കുമെന്ന് പി എഫ്. മാത്യൂസ് പറഞ്ഞു. വി വിമൽ റോയിയുടെ " നീർക്കിളികൾ പാടുമൊരു ദിക്കു കാണാം " എന്ന പുസ്തകത്തെക്കുറിച്ച് മിണ്ടിയും പറഞ്ഞും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോലാഹർ സ്വർണ്ണഖനിയിൽ (കെജിഎഫ്) പോയത് ഒരു സിനിമ എഴുതണം അല്ലെങ്കിൽ ഒരു നോവൽ എഴുതണം എന്നുള്ള ആഗ്രഹത്തിലാണ്, എന്നാൽ മരിച്ചവരുടെ നഗരത്തിലൂടെ നടന്ന അനുഭവമാണ് അവിടെ നടന്നപ്പോൾ ഉണ്ടായതെന്ന് പി എഫ് മാത്യൂസ് കൂട്ടിച്ചേർത്തു.
ഓരോ യാത്രവിവരണം വായിക്കുമ്പോഴും കൂടുതൽ (എക്സൈറ്റ്മെന്റ്) ആവേശവും ആകാംക്ഷയുമാണ് ഉണ്ടായിരുന്നതെന്ന്, പുസ്തകത്തേക്കുറിച്ച് റാം മോഹൻ പാലിയത്ത് പറഞ്ഞു. ഡോ. സുമി ജോയ്, വിനോദ് കൃഷ്ണ, പ്രൊഫ. ഷാജി ജോസഫ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, സി. എം. ഐ., ജോർജ് ജോസഫ് കെ, വിമൽ റോയ് എന്നിവർ പങ്കെടുത്തു.