കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നബാര്‍ഡിന്റെ സഹകരണത്തോടെ തുടക്കംകുറിച്ച തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നബാര്‍ഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ബബിത റ്റി. ജെസ്സില്‍, ഫാ. സിജോ ആല്‍പ്പാറയില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ലൗലി ജോര്‍ജ്ജ്, മിനി ജോണ്‍സണ്‍, ലീനാ ബിനു എന്നിവര്‍ സമീപം. 
Kerala

തയ്യല്‍ മിത്ര തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുമായി കെ.എസ്.എസ്.എസ്.

Sathyadeepam

കോട്ടയം: ഗ്രാമീണ വനിതകള്‍ക്ക് ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലനം ലഭ്യമാക്കി സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമയ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 30 വനിതകള്‍ക്ക് 60 ദിവസത്തെ ശാസ്ത്രീയ തയ്യല്‍ പരിശീലനം സൗജന്യമായിട്ടാണ് ലഭ്യമാക്കുന്നത്. തെള്ളകം ചൈതന്യയില്‍ ആരംഭിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം നബാര്‍ഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലനം വിജകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും തയ്യല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിന് നബാര്‍ഡിന്റെ സഹകരണത്തോടെയുള്ള ഇതര ക്രമീകരണങ്ങളും കെ.എസ്.എസ്.എസ്. ലഭ്യമാക്കും.

അധ്യാപക നിയമനങ്ങൾ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രപ്പോസൽ പുനഃപരിശോധിക്കണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ മാലാഖമാര്‍ : സെപ്തംബര്‍ 29

സീറോ മലബാർ സഭയിൽ ഒക്ടോബർ മുഴുവൻ 'മിഷൻ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ കേന്ദ്രത്തിന് വ്യഗ്രത: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ