ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ കേന്ദ്രത്തിന് വ്യഗ്രത: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

Centre Eager to Target Christian Minorities: Archbishop Mar Thomas Tharayil
Published on: 

ചങ്ങനാശേരി: എഫ്‌സിആർഎയുടെയും മതപരിവർത്തനത്തിൻ്റെയും പേരിൽ ക്രൈസ്‌തവ മതന്യൂനപക്ഷങ്ങൾക്കെതിരേ നിയമങ്ങൾ കൊണ്ടുവരാനും കേസുകൾ ചുമത്താനുമുള്ള വ്യഗ്രതയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു കാണുന്നതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. കേരളത്തിലെ സിഎസ്ഐ വൈദികരുടെ കോട്ടയത്ത് നടന്ന സംഗമത്തിലായിരുന്നു വിമർശനം. ഈ വിഷയങ്ങളിൽ നിയമനടപടികളും കേസുകളും കർക്കശമാക്കുന്നത് ക്രൈസ്‌തവ ന്യൂനപക്ഷങ്ങൾക്കെതിരേ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമം ലംഘിച്ചതിൻ്റെ പേരിൽ എഫ്‌സിആർഎ റദ്ദ് ചെയ്‌താൽ അതു മനസിലാക്കാം. കൃത്യമായ നിയമങ്ങളും കണക്കുകളും പാലിച്ചാണ് ക്രൈ സ്തവർ എഫ്സിആർഎ ഫണ്ട് ചെലവഴിക്കുന്നത്. അഞ്ചുവർഷത്തേക്കാണ് എഫ്‌സിആർഎ നിയമമുണ്ടായിരുന്നത്. ഇത് പുതുക്കി നൽകാൻ ആവശ്യപ്പെട്ടിട്ട് പുതുക്കി നൽകുന്നില്ല. അങ്ങനെയാണെങ്കിൽ നേരത്തെ എഫ്‌സിആർഎ ഉപയോഗിച്ച് ഭാഗികമായി പോലും സജ്ജമാക്കിയ സംവിധാനങ്ങൾ ഏറ്റെടുക്കുമെന്നാണ് സർക്കാർ പറയുന്നത്.

എഫ്‌സിആർഎ വേണ്ടെന്നുവച്ചാൽപോലും ക്രൈസ്‌തവ സഭകളുടെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ മുൻകാലങ്ങളിൽ എഫ്സിആർഎയിലൂടെ സ്ഥാപിക്കപ്പെട്ട സംവിധാനങ്ങൾ നിയമം അനുശാസിക്കുന്ന അതോറിട്ടിയുടെ കീഴിൽ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തിയപ്പോഴാണ് സഭയുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായത്. ഇന്ത്യയിൽ ക്രൈസ്‌തവ വിശ്വാസത്തിലേക്കു മാത്രമല്ല ഹിന്ദുമതത്തിലേക്കും പരിവർത്തനം നടക്കുന്നുണ്ട്. എന്നാൽ, ക്രൈസ്‌തവസമൂഹം വലിയ കുറ്റം ചെയ്തെന്ന ആരോപണമാണ് ഉയർത്തുന്നതെന്നും മാർ തോമസ് തറയിൽ ചൂണ്ടിക്കാട്ടി.

logo
Sathyadeepam Online
www.sathyadeepam.org