Kerala

പൊതുജനങ്ങള്‍ക്കായി ‘തുറന്ന വായനശാല’ ഒരുക്കി പരിയാപുരം സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍

Sathyadeepam

അങ്ങാടിപ്പുറം: പരിയാപുരം ഗ്രാമത്തിന് അക്ഷര വെളിച്ചം പകര്‍ന്ന് സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സിന്‍റെ നേതൃത്വത്തിലുള്ള കുട്ടിക്കൂട്ടം. പരിയാപുരം അങ്കണവാടിയോടു ചേര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച 'തുറന്ന വായനശാല' അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ. കേശവന്‍ ഉദ്ഘാടനം ചെയ്തു. സുമനസ്സുകളുടെ സഹകരണത്തോടെ 30000 രൂപ വിലവരുന്ന പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വായനശാലയിലെത്തിച്ചത്. അലമാരയും രജിസ്റ്ററുമടക്കമുള്ള അനുബന്ധ വസ്തുക്കളും വാങ്ങിച്ചു. അങ്കണവാടി അധ്യാപിക മറിയാമ്മ സേവ്യറിനാണ് പുസ്തകവിതരണ ചുമതല. വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വായനശാല വിപുലപ്പെടുത്തുന്നതിന് പഞ്ചായത്തിന്‍റെ പൂര്‍ണപിന്തുണ ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഒ. കേശവന്‍ പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഏലിയാമ്മ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജയ മാത്യു, നല്ലപാഠം കോര്‍ഡിനേറ്റര്‍ ബെന്നി തോമസ്, ഫെഡറല്‍ ബാങ്ക് മാനേജര്‍ രാഹുല്‍ കൃഷ്ണന്‍, എന്‍എസ്എസ് ഭാരവാഹികളായ അമല്‍സണ്‍ ആന്‍റണി, അനു റാഷ, അഹമ്മദ് അബ്ദുല്‍ സലാഹ് എന്നിവര്‍ പ്രസംഗിച്ചു. ഷോണ്‍ഷ സഖറിയ, എം. അജ്സല്‍ ബഷീര്‍, പി.എ. ജോസഫ്, അലീന ആന്‍റണി, സിദ്ദാര്‍ഥ് ഹരി, റോസ് മേരി പോള്‍സണ്‍, മറിയാമ്മ സേവ്യര്‍, സി.സി ഏലിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

തുറന്ന വായനശാലയെ ഭാവിയില്‍ വിപുലമായ സൗകര്യങ്ങളുള്ള പൊതുജന വായനശാലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പഞ്ചായത്ത് അധികൃതരും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ള അക്ഷരസ്നേഹികള്‍.

മ്യാന്‍മാറില്‍ സമാധാനം സ്ഥാപിക്കപ്പെടണമെന്നു കാര്‍ഡിനല്‍ മൗങ് ബോ

വിശുദ്ധ റെയ്മണ്ട് പെനിയഫോര്‍ട്ട്  (1175-1275): ജനുവരി 7

ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചെന്നൈയിലെ സഭൈക്യസമ്മേളനം

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയിലിനു പുറത്തിറങ്ങി