Kerala

പള്ളുരുത്തി സെന്റ് മേരീസ് സിറിയന്‍ ചര്‍ച്ച് 'തീരം 2K25' ആഘോഷിച്ചു

Sathyadeepam

കൊച്ചി: പള്ളുരുത്തി സെന്റ് മേരീസ് സിറിയന്‍ ചര്‍ച്ച് ഇടവക ദിനാഘോഷം 'തീരം 2K25', എറണാകുളം അങ്കമാലി അതിരൂപത മുന്‍ സഹായ മെത്രാന്‍ അഭിവന്ദ്യ തോമസ് ചക്യത്ത് പിതാവ് ഉദ്ഘാടനം ചെയ്തു.

ഇടവകയുടെ സമഗ്രമായ വികസനത്തിന് കുടുംബ കൂട്ടായ്മകള്‍ ചെയ്യുന്ന നിസ്തുലമായ സേവനത്തെ അഭിവന്ദ്യ പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. പങ്കുവയ്ക്കലിന്റെയും സേവനത്തിന്റെയും വേദിയായ കൂട്ടായ്മകള്‍, മാനവ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതു വഴിയാണ് സഭ ഒന്നായി നില്‍ക്കുന്നത് എന്നും ചക്യത്ത് പിതാവ് ഓര്‍മ്മപ്പെടുത്തുകയുണ്ടായി.

വികാരി ഫാ. മാത്യു കോനാട്ടുകുഴി അധ്യക്ഷപ്രസംഗം നടത്തിയ യോഗത്തില്‍, വൈസ് ചെയര്‍മാന്‍ ഡോ. തൊമ്മച്ചന്‍ സേവ്യര്‍ പതിനാറില്‍, സെക്രട്ടറി ജോബി ജോണ്‍ ആനാംതുരുത്തില്‍, ട്രഷറര്‍ ബിജു ജോസഫ് താണോലില്‍, കൈക്കാരന്മാരായ ബെന്‍സണ്‍ തോമസ് വടശ്ശേരി, സണ്ണി ജോസഫ് കോച്ചേരില്‍ എന്നിവര്‍ സംസാരിച്ചു.

സന്യാസ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന എസ് ഡി കോണ്‍വെന്റ് മദര്‍ സി. അഞ്ജലി ജോസിനെ ഇടവക സമൂഹം ആദരിക്കുന്നതിന്റെ ഭാഗമായി അഭിവന്ദ്യ ചക്യത്ത് പിതാവ് ആശംസകള്‍ നേര്‍ന്നു.

ഇടവക ഡയറക്ടറി അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മാര്‍ഗംകളി, ഡിവൈന്‍ ഫാഷന്‍ ഷോ, സംഘനൃത്തം എന്നിവ അവതരിപ്പിച്ചു.

പുത്തരി മാതാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് സേവിയര്‍ അറക്കലിന്റെ സംവിധാനത്തില്‍ സ്വര്‍ഗകവാടം എന്ന മനോഹരമായ നാടകം അവതരിപ്പിച്ചു.

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്