ഗോതുരുത്ത് ഇടവക തിരു ബാല സഖ്യ ദിന ആഘോഷങ്ങള്‍ ഫാ. ലെനിന്‍ പുത്തന്‍വീട്ടില്‍ ഉത്ഘാടനം ചെയ്യുന്നു. ഇസബെല്ല ബിജു, സെബാസ്റ്റ്യന്‍ കെ.സി.,ഫാ. ആന്റണി ബിനോയ് അറയ്ക്കല്‍, ജോമോള്‍ ബിജു തുടങ്ങിയവര്‍ സമീപം 
Kerala

തിരുബാല സഖ്യ ദിനം ആഘോഷിച്ചു

Sathyadeepam

പറവൂര്‍ : ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ തിരുബാലസഖ്യ ദിനം ആഘോഷിച്ചു. ഫാ.ലെനിന്‍ പുത്തന്‍വീട്ടില്‍ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. ഗോതുരുത്ത് ഫൊറോന വികാരി ഫാ. ആന്റണി ബിനോയ് അറയ്ക്കല്‍ സന്ദേശം നല്‍കി ആനിമേറ്റര്‍ ജോമോള്‍ ബിജു അദ്ധ്യക്ഷയായി. കോട്ടപ്പുറം രൂപത പി.ആര്‍.ഒ ഫാ. ആന്റണ്‍ ജോസഫ് ഇലഞ്ഞിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ഫാ ജോമിറ്റ് നെടുവിലവീട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു. ആശംസകള്‍ നേര്‍ന്ന് മതബോധന എച്ച്.എം. സെബാസ്റ്റ്യന്‍ കെ.സി., സെക്രട്ടറി മഡോണ ജോസഫ്, പി.ടി.എ പ്രസിഡന്റ് വിനോജ് നോസ്, തിരുബാലസഖ്യം ലീഡര്‍ ഇസബെല്ല ബിജു, ഐറിന്‍ ജോസഫ് , മതബോധന അദ്ധ്യാപകരായ അന്‍ഷ്യ സാജന്‍, സിനി സെബാസ്റ്റ്യന്‍, ഹിറ്റി ജോര്‍ജ്, സിസ്റ്റര്‍ മെര്‍സിലിന്‍, ഇന്‍സി ടോമി,ഗോഡ് വിന്‍ ടൈറ്റസ്, ആന്റണി കോണത്ത് ആന്റണി ഗോഡ് വിന്‍, ജോമി ടി ഡി , ഹില്‍ന, ഷൈന രജീഷ് എന്നിവര്‍ സംസാരിച്ചു. ദിവ്യബലിക്ക് ശേഷം ഫാ ആന്റണി ബിനോയ് അറക്കല്‍ പതാക ഉയര്‍ത്തി. സമ്മേളനാനന്തരം കലാപരിപാടികള്‍ നടന്നു.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16