ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല നടത്തിയ ബിഎ , ബി എസ്‌സി, ബി. കോം, പരീക്ഷകളിൽ തൃക്കാക്കര ഭാരത മാതാ കോളേജ് വിദ്യാർഥികൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി .
ബി.എസ്‌സി സൂവോളജി യിൽ ഹരി പ്രിയ എ ആർ , അഫ്‌നിത കെ എച്, അബിയാ മാത്യു എന്നിവർ യഥാക്രമം ഒന്നും മൂന്നും, ഏഴും റാങ്കുകൾ നേടി. ബി എസ് എഫ് ഉദ്യോഗസ്ഥനായ ശ്രീ എ എം രാധാകൃഷ്ണൻ- എ എൻ സുമ ദമ്പതികളുടെ മകളാണ് ഒന്നാം റാങ്കുകാരിയായ ഹരി പ്രിയ. ബിസിനെസ്സു കാരനായ ശ്രീ ഹസ്സയിനാർ -നസീമ ദമ്പതികളുടെ പുത്രിയാണ് മൂന്നാം റാങ്ക് നേടിയ അഫ്‌നിത. ആലുവ സ്വദേശികളായ ശ്രീ മാത്യു എബ്രഹാം-മിനി മാത്യു എന്നിവരാണ് ഏഴാം റാങ്ക് നേടിയ അബിയയുടെ മാതാപിതാക്കൾ. .
ടെസ്സി സേവ്യർ മോഡൽ II ബി.എസ്‌സി ഫിസിക്സ് രണ്ടാം റാങ്കും തസ്ലീന വി എച് ബി എ മലയാളം നാലാം റാങ്കും നേടി.
എയ്ഡഡ് വിഭാഗത്തിൽ നിന്നായി പത്തു റാങ്ക് കളും സ്വാശ്രയ വിഭാഗത്തിൽ നിന്നായി പതിനൊന്നു റാങ്കുകളും ഭാരത മാതാ കോളേജ് വിദ്യാർഥികൾ നേടി.