Kerala

വി. ദേവസഹായം പിള്ളയുടെ രൂപം പ്രതിഷ്ഠിച്ചു

Sathyadeepam

തൃശൂർ : നെഹ്രു നഗർ സെന്റ് പീറ്റേർസ് പള്ളിയിൽ, ഭാരതത്തിലെ ആദ്യത്തെ അത്മായ വിശുദ്ധനായ വിശുദ്ധ ദേവസഹായത്തിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. റോമിൽ വിശുദ്ധ പദ പ്രഖ്യാപനം നടന്നതിനോടനുബന്ധിച്ചായിരുന്നു ഇത്. ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത് പ്രതിഷ്ഠാ കർമം നിർവഹിച്ചു.

സഹചരുടെ നന്മക്കുവേണ്ടി സ്വയം ഏറ്റെടുക്കുന്ന സഹനങ്ങൾ സമൂഹ നന്മയ്ക്ക് ഉപകരിക്കുമെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. സഹനത്തിലൂടെയുള്ള വിശുദ്ധീകരണത്തിന്റെ മാതൃകയാണ്‌ ഭാരതത്തിലെ കുടുംബനാഥനായിരുന്ന പ്രഥമ വിശുദ്ധൻ ദേവസഹായം പിള്ള. കുടുംബങ്ങൾ വിശുദ്ധീകരിക്കപ്പെടേണ്ടത് ഇന്നിന്റെ അടിയന്തര ആവശ്യമാണ്. - ആർച്ച്ബിഷപ്പ് വിശദീകരിച്ചു.

വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, സെമിനാരി റെക്ടർ ഫാ. ലിജോ ജോസഫ്, ഫാ. സജിൻ തളിയൻ എന്നിവർ സഹകാർമ്മികരായിരുന്നു. കൈക്കാരന്മാരായ കുരിയൻ തറയിൽ , കെന്നഡി മഞ്ഞളി, ഏകോപന സമിതി കൺവീനർ സൈമൺ ചിറയത്ത്, ജോസ് പുത്തിശ്ശേരി എന്നിവർ നേതൃത്വം നൽകി.

വിശുദ്ധരായ കൊച്ചു ത്രേസ്യാ , ഫ്രാൻസിസ് സേവ്യർ, മദർ തെരേസ എന്നിവരുടെ തിരുസ്വരൂപങ്ങളും ആർച്ച്ബിഷപ്പ് ആശീർവദിച്ചു.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി