ചേര്‍ത്തല: മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി ഇടവകാംഗവും ഡോട്ടേഴ്‌സ് ഓഫ് സെന്റ് മേരി ഓഫ് ലവൂക്ക സന്യാസ സഭയിലെ അംഗവു മായ വന്യംപറമ്പില്‍ സിസ്റ്റര്‍ ജിസല്‍ദയുടെ സന്യാസവ്രതത്തിന്റെ രജത ജൂബിലി ആഘോഷം ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഫാ. അലക്‌സ് കരീമഠം,
ഫാ. ജോസഫ് തെക്കിനേടത്ത്, ഫാ. ബെന്‍സന്‍ പുത്തന്‍പുരക്കല്‍ എന്നിവരുടെ സമൂഹബലിയോടുകൂടി ആരംഭിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗം ഫൊറോന വികാരി ഫാ. ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു.
പള്ളിപ്പുറം ലെവൂക്ക കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോര്‍ജീന അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്,
എം എസ് ജെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീന, വൈസ് ചെയര്‍മാന്‍ സാബു ജോണ്‍, ട്രസ്റ്റിമാരായ സി ഇ അഗസ്റ്റിന്‍, അഡ്വ. ജാക്‌സണ്‍ മാത്യു, സാജു തോമസ്, അനില ടോമി, സിജി തോമസ്, ടിനു ടുട്ടു,
സിനി തോമസ്, തോമസുകുട്ടി വി റ്റി, വര്‍ഷ ജോഷി എന്നിവര്‍ പ്രസംഗിച്ചു. ജൂബിലേറിയന്‍ സിസ്റ്റര്‍ ജിസല്‍ദ മറുപടി പ്രസംഗം നടത്തി.