കൊച്ചി: ലളിതമായിട്ട് എഴുതുന്നതാണ് ബുദ്ധിമുട്ട് എന്നതാണ് സത്യം, സാനു മാഷിന്റെ കൃതികൾ എല്ലാം ഏറ്റവും ലളിതമായാണ് രചിച്ചിരിക്കുന്നത്. കർമഗതി എന്ന ജീവചരിത്രം ഏറെ സ്പർശിച്ച പുസ്തകമാണ്. എഴുത്തുകാരൻ സൃഷ്ടിക്കുന്ന ഭൂമിക യിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു അപ്പോഴാണ് അത് ക്ലാസിക് ആവുന്നതെന്നും വളരെ അപൂർവമായി ഉണ്ടാവുന്ന ഒരു ജീവചരിത്രമാണ് കർമ്മഗതി എന്നും മുഖ്യമന്ത്രി വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
സാനു മാഷിന്റെ നക്ഷത്രങ്ങളുടെ സ്നേഹഭാജ്യം എന്ന പുസ്തകമാണ് ആദ്യമായി വായിക്കുന്നത് അതിന്റെ പ്രചോദനത്തിൽ പിന്നീട് ചങ്ങമ്പുഴയുടെ മുഴുവൻ കൃതികളും വായിച്ചു തീർക്കുവാൻ ആയിട്ടാണ് എനിക്ക് സാധിച്ചത് മാഷിന്റെ പുസ്തകങ്ങൾ വായിക്കുമ്പോൾ കൂടുതൽ വായിക്കുവാനും അറിയുവാനുമുള്ള പ്രചോദനം ലഭിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചാവറ കൾച്ചറൽ സെന്ററും എംകെ സാനു ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച എം കെ സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ.
ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. എം കെ സാനു അനുസ്മരണ പ്രഭാഷണം ഡോ. അബ്ദുസമദ് സമദാനി എംപി നിർവഹിച്ചു. ഹൃദയം നഷ്ടപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ സാനു മാഷിന്റേത് ആന്തരികതയുള്ള സ്നേഹമാണെന്നുള്ള തിരിച്ചറിവ് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നും സാനു മാഷിന്റെ ജീവിതം മനുഷ്യത്വത്തിന് വേണ്ടിയുള്ള അർപ്പണമായിരുന്നുvennum അബ്ദുസമദ് സമദാനി എംപി അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ടി ജെ വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ വി.പി കൃഷ്ണകുമാർ, രഞ്ജിത്ത് സാനു, ഫാ. എമിൽ പുള്ളിക്കാട്ടിൽ സി എം ഐ എന്നിവർ പ്രസംഗിച്ചു.
ഞാൻ മരണാനുരാഗബദ്ധൻ, എന്ന പുസ്തകം മുഖ്യമന്ത്രി വി ഡി സതീശൻ, സാനു മാഷിന്റെ മക്കളായ എം എസ് രഞ്ജിത്ത്, എം എസ് രേഖ, എം എസ് ഗീത, എം എസ് ഹാരിസ് എന്നിവർക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. എം കെ സാനു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി ജെ ചെറിയാൻ, ടി എം എബ്രഹാം, ജോൺസൺ സി എബ്രഹാം, സി ഐ സി സി ജയചന്ദ്രൻ, ടി കലാകാരൻ, അഡ്വ. മനു റോയ്, സി ജി രാജഗോപാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.