കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ഭാഗമായി ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ് കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരിനോടൊപ്പം. 
Kerala

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Sathyadeepam

കോട്ടയം: ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (DDUGKY) പദ്ധതിയുടെ ഭാഗമായി ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ് കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. മൂന്നു മാസത്തെ സൗജന്യ പരിശീലനമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്. കൂടാതെ സോഫ്റ്റ് സ്‌കില്‍, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ വിഷയങ്ങളിലും പരിശീലനവും തൊഴില്‍ അവസരവും ഒരുക്കിയാണ് കോഴ്‌സ് പൂര്‍ത്തീയാക്കിയത്.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം