കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്വാശ്രയ നേതൃസംഗമത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ആര്യാ രാജന്‍, നിര്‍മ്മല ജിമ്മി, ലൗലി ജോര്‍ജ്ജ്, ഡോ. റോസമ്മ സോണി, ബിജു വലിയമല, ആലീസ് ജോസഫ്, ബിജി ജോസ് എന്നിവര്‍ സമീപം 
Kerala

സുസ്ഥിരതയുടെയും സമഗ്രതയുടെയും വാതായനങ്ങള്‍ സാധാരണക്കാര്‍ക്ക് തുറന്നു നല്‍കുവാന്‍ സ്വാശ്രയസംഘങ്ങള്‍ വഴിയൊരുക്കി : മന്ത്രി വി.എന്‍. വാസവന്‍

കെ.എസ്.എസ്.എസ് മേഖല സ്വാശ്രയ നേതൃസംഗമം സംഘടിപ്പിച്ചു.

Sathyadeepam

കോട്ടയം: സുസ്ഥിരതയുടെയും സമഗ്രതയുടെയും വാതായനങ്ങള്‍ സാധാരണക്കാര്‍ക്ക് തുറന്നു നല്‍കുവാന്‍ സ്വാശ്രയസംഘങ്ങള്‍ വഴിയൊരുക്കിയെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വശ്രയസംഘ പ്രതിനിധികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മേഖല നേതൃസംഗമത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലൂടെയും ഇതര ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെയും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തോടനുബന്ധിച്ച് സ്വാശ്രയസംഘ മേഖല ഫെഡറേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. സ്വശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി നൂതന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നേതൃസംഗമം സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍