Kerala

വനിതകൾക്ക് തയ്യൽ പരിശീലനവും തയ്യൽ മെഷിൻ വിതരണവും 

Sathyadeepam
ഫോട്ടോ: സഹൃദയ വനിതകൾക്കായി സംഘടിപ്പിച്ച തയ്യൽ പരിശീലനത്തിൽ പങ്കെടുത്തവർക്ക് ഫാ. ജോസഫ് കൊളുത്തുവെള്ളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു.  കെ ഓ. മാത്യൂസ്, കത്രീന സെബാസ്റ്റ്യൻ,   വടിവേലൻ പെരുമാൾ,  ബിന്ദു ജോസ് എന്നിവർ സമീപം.

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ,  ഉഷ ഇന്റർനാഷണലിന്റെ സഹകരണത്തോടെ സ്ത്രീകളുടെ സ്വയം തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന  ഉഷ സിലായ് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത്  വനിതകൾക്കായി ഒമ്പത് ദിവസത്തെ സൗജന്യ  തയ്യൽ പരിശീലനം സംഘടിപ്പിച്ചു. പൊന്നുരുന്നി  സഹൃദയ ഓഫീസിൽ  നടത്തിയ  സമാപന ചടങ്ങിൽ തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്ക്    സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  സ്ത്രീകൾക്ക്‌ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുന്നതിന് ഭാഗമായാണ് സഹൃദയ ഇത്തരം പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം  പറഞ്ഞു.  തയ്യൽ പരിശീലനത്തിന്റെ ഭാഗമായി ഓരോരുത്തർക്കും സൗജന്യമായി നൽകുന്ന  തയ്യൽ മെഷീനുകളുടെയും, ടൂൾ കിറ്റുകളുടെയും, സൈൻ ബോർഡുകളുടെയും  വിതരണം, ഉഷ ഇന്റർനാഷണലിന്റെ സൗത്ത് ഇന്ത്യൻ റീജണൽ മാനേജർ വടിവേലൻ പെരുമാൾ നിർവഹിച്ചു. ഉഷ സോഷ്യൽ സർവീസിന്റെ പോഗ്രാം ഇൻസ്പെക്ടർ  ബിന്ദു ജോസ്, സഹൃദയ പ്രോഗ്രാം ഓഫീസർ കെ ഓ. മാത്യൂസ്, മിനി ബെന്നി എന്നിവർ പ്രസംഗിച്ചു.
image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍