Kerala

അമ്മമാർക്കായി സുബോധനയിൽ സെമിനാർ

Sathyadeepam

അങ്കമാലി: ഫ്രാൻസിസ്കൻ വർഷാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി ഒരു സെമിനാർ സെപ്റ്റംബർ 13, ഞായർ 02.15 പി എം മുതൽ – 04.15 വരെ അങ്കമാലി സുബോധനയിൽ സംഘടിപ്പിച്ചിരിക്കുന്നു.

വിഷയം: “ഫ്രാൻസിസിന്റെ ആത്മീയത: സ്ത്രീപക്ഷ വായനയിൽ വിരിയുന്ന വിശുദ്ധിയുടെ മാതൃഭാവങ്ങൾ”

പ്രഭാഷക: പ്രൊഫ. മ്യൂസ് മേരി ജോർജ്

വിശുദ്ധ ഫ്രാൻസിസിന്റെ ആത്മീയജീവിതത്തെ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ പുനർവായിക്കാനും, അതിലൂടെ വിശുദ്ധിയുടെ ആഴവും സൗന്ദര്യവും ഉൾക്കൊള്ളുന്ന മാതൃഭാവങ്ങളെ തിരിച്ചറിയാനും സഹായിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാ അമ്മമാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഡയറക്ടർ ഫാ. ജോസഫ് പാത്താടൻ അറിയിച്ചു.

ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു

പുനലൂർ രൂപതയിൽ പുതിയ നേതൃത്വം

101 കുറുക്കൻ കഥകള്‍ പ്രകാശനം ചെയ്തു

ഓർമ്മക്കൂട്ട്; കലഹിച്ചതും കാമിച്ചതും

1 സാമുവൽ - Chap 05 [2 of 2]