Kerala

സുബോധനയിൽ അൽമായർക്ക് സഭാ നിയമ പഠനത്തിനവസരം

Sathyadeepam

അങ്കമാലി: വിശ്വാസജീവിതത്തിൽ സഭാനിയമത്തെക്കുറിച്ചുള്ള അറിവ് അനിവാര്യമാണെന്ന തിരിച്ചറിവോടെ അത്മായർക്കായി കാനൻ നിയമത്തിൽ അടിസ്ഥാനപരവും പ്രായോഗികവുമായ അറിവുകൾ നൽകുന്ന പ്രത്യേക പരിശീലന ക്ലാസുകൾ എറണാകുളം–അങ്കമാലി അതിരൂപതയുടെ റീജിയണൽ പാസ്റ്ററൽ സെന്ററായ സുബോധനയിൽ ആരംഭിക്കുന്നു.

റവ. ഡോ. വർഗീസ് പൂതവേലിത്തറയുടെയും റവ. ഡോ. അലക്സ് കരീമഠത്തിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുക. മാർച്ച് 21 മുതൽ 26 വരെ എല്ലാ ദിവസവും വൈകുന്നേരം 6.00 മുതൽ 7.30 വരെ ക്ലാസുകൾ നടത്തപ്പെടും.

കാനൻ നിയമത്തിൽ അടിസ്ഥാന ധാരണ നേടുക, സഭയുടെ ഘടനയെക്കുറിച്ച് മനസ്സിലാക്കുക, ക്രൈസ്തവ വിശ്വാസികളുടെ അവകാശങ്ങളും കടമകളും തിരിച്ചറിയുക, സീറോ മലബാർ സഭയുടെ പ്രത്യേക നിയമങ്ങളെക്കുറിച്ച് അവഗാഹം നേടുക തുടങ്ങിയവയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സഭാനിയമത്തിന്റെ ചരിത്രവും പശ്ചാത്തലവും, സഭ: വ്യത്യസ്ത സഭകളുടെ കൂട്ടായ്മ, കാനൻ നിയമത്തിന്റെ ക്രോഡീകരണവും പ്രഖ്യാപനവും പ്രയോഗവും, സീറോ മലബാർ സഭയുടെ പ്രത്യേക നിയമങ്ങൾ, ക്രൈസ്തവ വിശ്വാസികളുടെ അവകാശങ്ങളും കടമകളും, സഭയുടെയും ശുശ്രൂഷകരുടെയും ശ്രേണിപരമായ ഘടന, രൂപതകളും ഇടവകകളും, സമർപ്പിത ജീവിത സ്ഥാപനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസുകളിൽ ഉൾപ്പെടും.

ക്ലാസുകളിലേക്ക് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9497665335 എന്ന നമ്പറിൽ ബന്ധപ്പെടാം. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ.

വി. യോഹന്നാൻ - Chap.1 [1of4]

ദൈവവിളിയുടെ ഞാറ്റുവേലക്കാലം

വിശുദ്ധ മറ്റില്‍ഡ (895-968) : മാര്‍ച്ച് 14

ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ചു സുബോധനയിൽ സംവാദം

വനിതാശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യകത : ടി ജെ വിനോദ് എംഎൽ എ