Kerala

സംരംഭകത്വ വികസന സെമിനാര്‍

Sathyadeepam

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറിന്‍റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. സേവ് എ ഫാമിലി പ്ലാന്‍ പ്രോഗ്രാം ഓഫീസര്‍ ആള്‍ട്ടോ ആന്‍റണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മേഴ്സി സ്റ്റീഫന്‍, ജിജി ജോയി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി, സേവ് എ ഫാമിലി പ്ലാന്‍ അനിമേറ്റേഴ്സായ ജാന്‍സി സന്തോഷ്, ബിന്‍സി ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു